മലയാളികൾ അടക്കം സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ദളപതി വിജയ്. വിജയ് ചിത്രങ്ങൾക്കായി സിനിമ പ്രേമികൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.
അത്തരത്തിൽ സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി ചിത്രമാണ് ലോകേഷ് കനക രാജിന് ഒപ്പം ഒരുങ്ങുന്ന സിനിമ.
വിക്രം എന്ന ഹിറ്റ് സിനിമക്ക് പിന്നാലെ ലോകേഷ് ഒരുക്കുന്ന സിനിമ എന്ന നിലക്കും മാസ്റ്ററിന് ശേഷം ലോകേഷും ദളപതിയും ഒന്നിക്കുന്ന ചിത്രമെന്ന നിലക്കും വലിയ പ്രതീക്ഷയാണ് സിനിമക്ക് മേൽ പ്രേക്ഷകർ വച്ചിരിക്കുന്നത്.
ചിത്രം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് എത്തുന്ന പുതിയ വാർത്ത കേട്ട് ത്രില്ലടിച്ചു നിൽക്കുകയാണ് സിനിമ പ്രേമികൾ. സിനിമയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന സൂചനയാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്.
നടൻ നരെയിൻ ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഇനി കാത്തിരിക്കണ്ട ഇന്ന് നടക്കും എന്ന് താരം ട്വീറ്റ് ചെയ്തിരുന്നു.ദളപതി 67എന്ന ഹാഷ് ടാഗിൽ ആയിരുന്നു താരത്തിന്റെ ട്വീറ്റ്.
ഇതോടെ ലോകേഷ് -വിജയ് ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
മാസ്റ്ററി’ന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’.നാല്പതുകളില് എത്തിയ ഒരു ഗ്യാങ്സ്റ്ററെയാണ് വിജയ് അവതരിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പന്‍ തുകയക്കാണ് സണ്‍ നെറ്റ്വര്ക്കും നെറ്റ്ഫ്ലിക്സും ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
80 കോടിക്കാണ് സണ്‍ നെറ്റ്!വര്‍ക്ക് ദളപതി 67ന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതേസമയം, 120 കോടി നല്‍കിയാണ് സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.