തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദളപതി 67. വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമ എന്ന നിലയ്ക്കും, മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്കും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെതായി എത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് മലയാളികള്‍. ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ട്വിറ്ററില്‍ നടക്കുന്നത്.
Due to date issues with @PrithviOfficial for Thalapathy67,
They are considering @NivinOfficial
for that role👀🔥🔥
Is that true?#NivinPauly @NivinOfficial#Vijay @actorvijay pic.twitter.com/TC54hwt97U
— Amal Anil (@AmalAni87386137) October 29, 2022
പൃഥ്വിരാജ് ആണ് ‘ദളപതി 67’ല്‍ അഭിനയിക്കാന്‍ ഇരുന്നതെന്നും എന്നാല്‍ ഡേറ്റ് പ്രശ്നമായതിനാല്‍ നിവിന്‍ ആ സ്ഥാനത്തേക്ക് എത്തുകയായിരുന്നുവെന്നുമാണ് ട്വിറ്ററില്‍ എത്തുന്ന ചര്‍ച്ചകള്‍. നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
#Prithviraj out of #Thalapathy67 due to his unavailability of dates !!
Now talks Going on with #NivinPauly for the same role👌💥#ThalapathyVijay #Varisu pic.twitter.com/ncHM9W2H8v
— AmuthaBharathi (@CinemaWithAB) October 29, 2022
അതേസമയം ചിത്രത്തില്‍ മലയാളികളുടെ യുവതാരം മാത്യു തോമസ് അഭിനയിക്കുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘ദളപതി 67’ല്‍ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. സിനിമ ട്രാക്കര്‍മാര്‍ ആയിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക വിശദീകരങ്ങള്‍ വരേണ്ടിയിരിക്കുന്നു.
#NivinPauly in @actorvijay‘s T67💥
Due to date issues @PrithviOfficial out from #Thalapathy67. Now talks going with @NivinOfficial pic.twitter.com/qgvW6QCcWO
— Kerala Trends (@KeralaTrends2) October 29, 2022
അതേസമയം, ലോകേഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നാണ് വിവരം. തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നത്.
ഒരു ഗാംഗ്സ്റ്റര് ഡ്രാമയായിരിക്കും ദളപതി 67 എന്നാണ് വിവരം. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോള്‍. അതേസമയം, പടവെട്ട് എന്ന ചിത്രമാണ് നിവിന്റേതായി അടുത്തിടെ റിലീസ് ചെയ്ത സിനിമ. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.