ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന ഒരു ഗാഡ്ജറ്റ് ആണ് സ്മാർട്ട്ഫോൺ. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും ഇപ്പോൾ. ലോകത്തിലെതന്നെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ വിപണി ഉള്ളത് ഇന്ത്യയിൽ ആണെന്ന് പറയാം. പ്രതിവർഷം ആയിരകണക്കിന് കോടി രൂപയുടെ ബിസിനസ് ആണ് ഈ മേഖലയിൽ നടക്കുന്നത്. നിരവധി ബ്രാൻഡുകളും ഈ മേഖലയിൽ മത്സരിക്കുന്നുണ്ട്.
നിരവധി ആപ്ലിക്കേഷനുകളും ഇവയിൽ ലഭ്യമാണ്. പല ആവശ്യങ്ങൾക്കുള്ള പല രീതിയിലുള്ള ആപ്ലിക്കേഷനുകൾ ഇപ്പോൾ ലഭ്യം. ചെറിയ കാര്യം മുതൽ വലിയ കാര്യത്തിനുവേണ്ടി വരെ ആപ്ലിക്കേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. ഇപ്പോഴിതാ നിരവധി പേർ ഉപയോഗിക്കുന്ന ചില ആൻഡ്രോയിഡ് ആപ്പുകൾ അത്ര സുരക്ഷിതമല്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സുരക്ഷാവീഴ്ച കണ്ടെത്തിയതോടെ ഈ ആപ്പുകൾ എല്ലാം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിരോധിക്കുകയും ചെയ്തു.
ഏതാണ്ട് ആറ് കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പുകൾ ആണ് നിരോധിച്ചിരിക്കുന്നത്. ഇവ ഉപയോക്താക്കളുടെ പലവിധ വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ മുതൽ ബാങ്കിംഗ് വിശദാംശങ്ങൾ വരെ ഇവയിൽ ഉൾപ്പെടും. ഒരു ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്യാൻ പലവിധ കടമ്പകൾ ഉണ്ട്. പല സുരക്ഷാ പരിശോധനയിലൂടെ കടന്നു പോയതിനു ശേഷം ആണ് ഇവ ആപ്പ് സ്റ്റോറിൽ വരിക. ഇതൊക്കെയാണെങ്കിലും ചില ആപ്പുകൾ ചിലപ്പോഴൊക്കെ പ്ലേസ്റ്റോറിൽ ഇടം പിടിക്കാറുണ്ട്.
ഇപ്പോൾ നിരോധിച്ചിരിക്കുന്ന 10 ആപ്ലിക്കേഷനുകൾ ഈ പറയുന്നവയാണ്.
സ്പീഡ് റഡാർ ക്യാമറ
ഖിബല കോമ്പസ് – റമദാൻ 2022
ക്യു ആർ ആൻഡ് ബാർ കോഡ് സ്കാനർ (ആപ്പ് സോഴ്സ് ഹബ്ബ് ഡെവലപ്പ് ചെയ്തത്)
സ്മാർട്ട് കിറ്റ് 360
സിമ്പിൾ വെതർ ആൻഡ് ക്ലോക്ക് വിഡ്ജെറ്റ്. (ഡിഫർ ഡെവലപ്പ് ചെയ്തത്)
വൈഫൈ മൗസ് ( റിമോട്ട് കണ്ട്രോൾ പിസി)
ഫുൾ ഖുർആൻ എം പി ത്രീ – വിവർത്തന ഓഡിയോയും 50 ഭാഷകളും.
അൽ മോസിൻ ലൈറ്റ്.(പ്രാർത്ഥന സമയം)
ഓഡിയോസ്ഡ്രോയിസ് ഓഡിയോ സ്റ്റുഡിയോ ഡീ എ ഡബ്ല്യൂ
ഹാൻഡ് സെറ്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത്ത് എം എം എസ്