പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന നടിയാണ് സായ് പല്ലവി. ഇന്ന് താരം കൂടുതലും ചെയ്യുന്നത് അന്യ ഭാഷാ സിനിമകളാണ്. കഴിഞ്ഞ ദിവസമാണ് നാനിയും സായ് പല്ലവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ശ്യാം സിംഘ റോയി’ റിലീസ് ചെയ്തത്. ‘മൈത്രി’ എന്ന ദേവദാസിയായിട്ടാണ് ഈ സിനിമയില്‍ സായ് പല്ലവി എത്തുന്നത്.
സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നടിക്ക് നേരെ വിമര്‍ശനവും ഉയര്‍ന്നു. നടി സുന്ദരിയല്ല, സായിയുടെ മൂക്ക് ഒരു രസവും ഇല്ല , ചുണ്ട് ഭംഗിയില്ല തുടങ്ങിയ വിമര്‍ശനം ആണ് ഉയര്‍ന്നത്. ഇതേ കുറിച്ചുള്ള പോസ്റ്റുകളും വന്നു തുടങ്ങി. ഇപ്പോള്‍ തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര് രാജനും സായ് പല്ലവിക്കെതിരെ വന്ന പോസ്റ്റില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
താനിക്ക് നേരെ ഇത്തരം ആക്രമണം നടന്നിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു തമിഴിസൈ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടവര്‍ക്കേ അതിന്റെ വേദന എന്താണെന്ന് മനസിലാകത്തുള്ളൂ. ഈ കമന്റുകള്‍ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ മഹാത്മാക്കളൊന്നുമല്ല. ഞാന്‍ അതെല്ലാം അവഗണിച്ചു. പക്ഷേ അത് വേദനിപ്പിച്ചോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട് തമിഴിസൈ പറഞ്ഞു.
അവളുടെ ശരീരത്തെ ചൊല്ലി പലരും പരിഹസിക്കുന്നു. അത് വളരെയധികം അവളെ വേദനിപ്പിച്ചു. എന്നാല്‍ അവള് തളര്‍ന്ന് പോകാതെ കഴിവും കഠിനാധ്വാനവും കൊണ്ട് പ്രശസ്തിയിലേക്ക് ഉയര്‍ന്ന് വന്നു. സ്ത്രീകളുടെ മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം അവരെ വേദനിപ്പിക്കാനും അവരുടെ വേഗത തടയാനും ശ്രമിക്കുന്നുവെന്നു തമിഴിസൈ പറഞ്ഞു .