മലയാളികളുടെ സ്വകാര്യ അഹങ്കാരം ശ്രീ മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്. നടന് ആശംസ അറിയിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ അഭിനേത്രിയും അവതാരകയുമായ സ്വാസികയും മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു താരം.
കംപ്ലീറ്റ് ആക്ടറും നടനവിസ്മയവുമായ ലാലേട്ടന് പിറന്നാളാശംസകള്‍. മലയാളികളായ ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ് നിങ്ങള്‍. നിങ്ങളുടെ ആത്മാര്‍ത്ഥമായ അഭിനയം ഞങ്ങളെ പ്രൗഢരാക്കുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ നിങ്ങളുമായി സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് . നിങ്ങളോടൊപ്പമുള്ള ആദ്യ ഷോട്ട് എന്നിലെ ആരാധക പെണ്‍കുട്ടി ഇപ്പോഴും ഓര്‍ക്കുന്നു, അത് അന്നും എന്നും എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നായിരിക്കും.
എണ്ണമറ്റ സിനിമകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളെ രസിപ്പിക്കാനും വിസ്മയിപ്പിക്കാനും കീഴടക്കാനും നിങ്ങള്‍ക്ക് തുടര്‍ന്നും കഴിയട്ടെ. ലാലേട്ടന് ജന്മദിനാശംസകള് എന്നുമായിരുന്നു സ്വാസിക കുറിച്ചത്
സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കാറുള്ള നടിയാണ് സ്വാസിക വിജയ്. സിനിമയില്‍ നിന്നും നല്ല അവസരങ്ങള്‍ നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. മോഹന്‍ലാലിനൊപ്പവും സ്വാസിക ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തു.