അഴക് കൊണ്ടും കഴിവുകൊണ്ടും മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ മിന്നി തിളങ്ങുന്ന നടിയാണ് സ്വാസിക. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സ്വാസിക, സീരിയലിലും സിനിമയിലും ഒരു പോലെ സജീവമാണ്. ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ കിട്ടുമ്പോഴും സീരിയല്‍ കഥാപാത്രങ്ങള്‍ വിടാനും നടി തെയ്യാറല്ല .
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പര സീതയില്‍ നായികയായി എത്തിയിരുന്നത് നടി സ്വാസിക ആയിരുന്നു . മികച്ച സീരിയല്‍ ആയിരുന്നു ഇത്. ഇതിന്റെ രണ്ടാം ഭാഗത്തിലാണ് നടിയിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ തന്റെ ജീവിതത്തിലെ ഓരോ ആഗ്രഹങ്ങളും സഫലമായി കൊണ്ടിരിക്കുകയാണ് നടി. ഈ അടുത്താണ് സ്വാസിക പുതിയ കാര്‍ സ്വന്തമാക്കിയത്. ടാറ്റ ഹാരിയര്‍ എസ്യുവിയാണ് താരം സ്വന്തമാക്കിയത്. ഹാരിയറിന്റെ എക്സ് ടി എ പ്ലസ് ഡാര്‍ക്ക് എഡിഷന് മോഡലാണ് സ്വാസിക വാങ്ങിയത്.
View this post on Instagram
ഇപ്പോള്‍ വണ്ടി പൂജിക്കാന്‍ മൂകാംബിക അമ്പലത്തില്‍ എത്തിയിരിക്കുകയാണ് സ്വാസിക . ഇതിന്റെ ഫോട്ടോയും താരം പങ്കിട്ടു. ദാവണി ധരിച്ച് മൂകാംബികയില്‍ വാഹന പൂജയ്ക്കെത്തിയ താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
View this post on Instagram
ജീവിതത്തില്‍ എല്ലാം മറ്റെവിടെയോ ആണ്. നമ്മള് കാറുമായി അവിടേക്ക് എത്തുന്നു. അതിനാല്‍ ആഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് മറ്റൊന്ന് കൂടി ഇതാ സഫലമായിരിക്കുന്നു. ആഗ്രഹിച്ച കാര്‍ സ്വന്തമാക്കിയിരിക്കുന്നു- ചിത്രങ്ങള്‍ പങ്കുവച്ച് സ്വാസിക കുറിച്ചു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. എന്റെ ജീവിതത്തിലെ മറ്റൊരു നാഴികകല്ല് നേടാനായതില്‍ ഞാന്‍ ദൈവത്തോടും എന്റെ കുടുംബത്തോടും നിങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നു- എന്നാണ് വാഹനത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി കുറിച്ചത്.