തമിഴ് സിനിമയുടെ പ്രിയതാരമാണ് സൂര്യ. സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട് സൂര്യയ്ക്ക്. തെലുങ്ക് താരം പ്രഭാസിനെ കുറിച്ച് സൂര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പ്രഭാസിന്റെ ആതിഥ്യമര്യാദയെ കുറിച്ചാണ് സൂര്യ പറഞ്ഞത്. രാത്രി 11.30 ആയിട്ടും തനിക്കൊപ്പം ഭക്ഷണം കഴിക്കാനായി കാത്തിരുന്ന പ്രഭാസിനെ കുറിച്ചാണ് സൂര്യ പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഹൈദരബാദ് ഫിലിം സിറ്റിയില്‍ ഒരു ചിത്രീകരണത്തിന് പോയതായിരുന്നു താന്‍. അവിചാരിതമായി പ്രഭാസിനെ കണ്ടുമുട്ടിയപ്പോള്‍ തന്നോട് പ്രഭാസ് പറഞ്ഞു, രാത്രി ഭക്ഷണം ഒന്നിച്ചാകാമെന്ന്.
എന്നാല്‍ തന്റെ ചിത്രീകരണം രാത്രി 11.30 വരെ നീണ്ടു പോയി. സമയം ഇത്രയും ആയത് കൊണ്ട് പിറ്റേ ദിവസം പ്രഭാസിനെ കാണണമെന്നും മാപ്പ് പറണമെന്നും സൂര്യ തീരുമാനിച്ചു.
എന്നാല്‍ താന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ തന്നെ അമ്പരപ്പിച്ച് രാത്രി വൈകിയും പ്രഭാസ് കാത്തിരിക്കുകയായിരുന്നുവെന്നാണ് സൂര്യ പറഞ്ഞത്.
ഹോട്ടല്‍ റൂമിലെത്തിയ പ്രഭാസ് തന്റെ അമ്മ ഇരുവര്‍ക്കുമായി പാചകം ചെയ്ത ബിരിയാണി നല്‍കിയതായും സൂര്യ ഓര്‍ത്തെടുത്തു.
തന്റെ ജീവിതത്തില്‍ ഇത്രയും നല്ല ബിരിയാണി കഴിച്ചിട്ടില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെയൊപ്പം അഭിനയിക്കുന്നവര്‍ക്ക് വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം നല്കുന്നതില് സുപ്രസിദ്ധനാണ് പ്രഭാസ്.
അമിതാഭ് ബച്ചന് മുതല്‍ ശ്രുതി ഹാസ്സന്‍ വരെ പ്രഭാസിന്റെ ആതിഥ്യമര്യാദ അനുഭവിച്ചിട്ടുണ്ട്. അതേസമയം ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ്.
രാമായണത്തെ അടിസ്ഥാനപ്പെടുത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഓം റൗട്ട് ആണ്. ബാലയുടെ വണങ്കാനാണ് സൂര്യയുടെ ചിത്രീകരണത്തിലുള്ള ചിത്രം.