തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ-സിരുതൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. സൂര്യയുടെ കരിയറിലെ 42മത്തെ സിനിമയായി ഒരുങ്ങുന്ന സിനിമയക്ക് നല്‍കിയിരിക്കുന്ന താത്കാലിക പേര് സൂര്യ 42 എന്നാണ്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമ പുരോഗമിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഈ മാസം 14-ന് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിനിടയില്‍ ഇപ്പോഴിത സിനിമയുടെ പേര് ചോര്‍ന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ടൈറ്റിലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ പ്രചരിക്കുകയാണ്.
‘അഗ്നീശ്വരന്‍’ എന്നാണ് സിനിമയുടെ പേര് എന്നാണ് പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. താരത്തിന്റെ ആരാധകരും ഫാന്‍ പേജുകളിലൂടെ ടൈറ്റില്‍ പങ്കുവെക്കുന്നുണ്ട്.
Is this leaked or @Suriya_offl anna fans all edited and asking StudioGreen for update?
Agneeswaran is one of Lord Emperumaan’s name, wow the title has some power actually#Suriya42 pic.twitter.com/mbkyC3Z7N0
— DD (Proud 🇮🇩) That’s Indonesia flag (@DivyaD96) April 5, 2023
എന്നാല്‍ ഇത് സിനിമയുടെ യഥാര്‍ത്ഥ പേരാണോ അതോ ആരാധകര്‍ സൃഷ്ടിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേ കുറിച്ച് ടീം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
എന്തായാലും ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു ഈ ചിത്രങ്ങള്‍. അതേസമയം സിനിമയുടെ ഒടിടി അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
80 കോടി രൂപയ്ക്കാണ് ആമസോണ്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത് എന്നും സൂചനകളുണ്ട്. ഒരു തമിഴ് സിനിമയുടെ ഒടിടി അവകാശത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണിത്.
യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയായി എത്തുക. ദിഷയുടെ ആദ്യ തമിഴ് സിനിമയായിരിക്കും ഇത്. ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.