നടൻ ദുൽഖർ സൽമാന്റെ പുതിയചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. ഇത് പകർത്തിയത് താരത്തിന്റെ സഹോദരിയാണെന്ന് ഒരു പ്രത്യേകത കൂടിയുണ്ട്.അതെ സമയം ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള വ്യക്തി സുറുമിയുടെ ഭർത്താവ് ഡോ. റെയ്ഹാനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. കാൻഡിഡ് ക്യാപ്ചർ എന്നാണ് സുറുമി പകർത്തിയ ചിത്രത്തിന് ദുൽഖർ നൽകിയ തലക്കെട്ട്. മൈ വൺ ആന്റ് ഓൺലി, സിബ്ലിങ് ക്ലിക്ക്, ബെസ്റ്റ്, കാൻഡിഡ് ഫോട്ടോസ്, സ്പെഷ്യൽ സമ്മിറ്റ്, ഇൻവെസ്റ്റർമീറ്റ്, ക്ലിനീങ് അപ്പ്, ബിസിനസ്മാൻ എന്നീ ടാഗുകൾക്കൊപ്പമാണ് ദുൽഖർ ചിത്രം പങ്കുവെച്ചത്.അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നുവെന്നാണ് ചിലർ കമന്റിൽ പറയുന്നുണ്ട്. അടുത്ത മലയാളം സിനിമ എതാണ് എന്നാണ് ചിലർ ദുൽഖറിനോട് കമന്റിലൂടെ ചോദിച്ചത്. അളിയനൊപ്പം ഫോർമൽ ഡ്രസ്സിൽ ക്ലാസിലുക്കിൽ സ്റ്റൈലിഷ് ചിരിയുമായാണ് ഫോട്ടോയിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മറ്റ് ചില കമന്റുകൾ ഇതാണ്,എനിക്കുമുണ്ട് ഒരു പെങ്ങൾ… നേരെ നിന്നാൽ പോലും ഒരു ഫോട്ടോയെടുത്ത് തരാൻ അവൾക്ക് അറിയില്ലെന്നാണ് സുറുമി പകർത്തിയ ദുൽഖറിന്റെ കാൻഡിഡ് ചിത്രത്തെ പുകഴ്ത്തി ഒരു ആരാധകൻ കുറിച്ചത്. പിതാവിന്റെയും പെങ്ങളുടെയും മോഡലായി ദുൽഖർ ഇടയ്ക്കിടെ പോസ് ചെയ്യാറുണ്ട്.കുറച്ച് നാളുകൾക്ക് മുമ്പ് മമ്മൂട്ടി പകർത്തിയ ദുൽഖറിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സുറുമി മാത്രം എന്താണ് സിനിമയിലേക്ക് വരാത്തതെന്ന സംശയത്തിന് അടുത്തിടെ സുറുമി തന്നെ മറുപടി നൽകിയിരുന്നു. സിനിമ ഇഷ്ടമാണെന്നും എന്നാൽ എന്നാല് വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില് വരാൻ താത്പര്യം ഇല്ലെന്നാണ് സുറുമി പറഞ്ഞത്.