ലോക്ഡൌൺ കാലയളവിൽ പ്രതിസന്ധിയിലായ തമിഴ് സിനിമ വ്യവസായത്തെ പിടിച്ചു കയറ്റാൻ തമിഴിലെ ഏറ്റവും മികച്ച ഒമ്പത് സംവിധായകർ ഒരുക്കുന്ന നവരസ എന്ന സിനിമയിൽ മലയാളി സാന്നിധ്യമായി നായിക പ്രയാഗ മാർട്ടിൻ. സംവിധായകരായ മണി രത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഒൻപത് സിനിമകളാണ് ഉള്ളത്. ഒടിടി പ്ലാറ്റ്ഫോമിലേക്ക് ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണുള്ളത്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക്ക് നരേൻ, കെ വി ആനന്ദ്, രതീന്ദ്രൻ പ്രസാദ്, പൊന്റം, ഹലിത ഷമീം എന്നിവർക്കൊപ്പം അരവിന്ദ് സ്വാമിയും ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്.
ചിത്രത്തിൽ സൂര്യയുടെ നായികയായാണ് പ്രയാഗ മാർട്ടിൻ എത്തുന്നത്. ആന്തോളജിയിൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രയാഗ മാർട്ടിന് അവസരം ലഭിച്ചിരിക്കുന്നത്. അഭിനയിച്ച സിനിമകളിലൂടെ വേറിട്ട പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകർ പ്രശംസ നേടിയ പ്രയാഗ തമിഴിലെത്തുമ്പോൾ അവിടെയും നിറം മികച്ച പ്രകടനം തന്നെ കാഴ്ച വയ്ക്കും എന്ന് പ്രതീക്ഷിക്കാം.
ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർഥ്, വിജയസേതുപതി, പ്രകാശ് രാജ്, ശരവണൻ, അളകം പെരുമാൾ, രേവതി,നിത്യ മേനോൻ, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, പൂർണ, ഋത്വിക, പ്രസന്നാ, വിക്രാന്ത്, സിംഹ, ഗൗതം കാർത്തിക്, അശോക് സെൽവൻ, റോബോ ശങ്കർ, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മലയാളത്തിലെ മികച്ച ഒരു സൃഷ്ടിക്കായി കാത്തിരിക്കാം.