മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് സിനിമാസ്വദകരെ കോരിത്തരിപ്പിച്ച സുരേഷ് ഗോപിക്ക് നിരവധി ആരാധകരാണുള്ളത്.
തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് സിനിമ പ്രേമികളെ കയ്യിലെടുത്ത സുരേഷ് ഗോപിക്ക് മിമിക്രിയും വഴങ്ങുമെന്ന് വ്യക്തമാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മിമിക്രി താരം സുധീര്‍ പറവൂരിനൊപ്പം സ്റ്റേജില്‍ പെര്‍ഫോമന്‍സ് നടത്തുന്ന സുരേഷ് ഗോപിയുടെ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
View this post on Instagram
സുധീര്‍ പറവൂരിന്റെ വൈറലായ ‘ക്ളിഞ്ഞോ പ്ലിഞ്ഞോ’ എന്ന ഗാനം ഏറ്റുപാടുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സുരേഷേട്ടന് ഇത്ര സിമ്പിളായിരുന്നോയെന്നാണ് വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം അരുണ്‍ വര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഗരുഡന്’ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം.
മിഥുന് മാനുവല്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന് സ്റ്റീഫനാണ്. ബിജു മോനോന്, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തന്, ജഗദീഷ്, മേജര്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.