കാര്യമറിയാതെ സണ്ണി ചേച്ചിയെ ക്രൂശിക്കുന്നവർ ഇതുകൂടി അറിയുക, സത്യാവസ്ഥ അറിഞ്ഞാൽ നിങ്ങൾ സണ്ണി ചേച്ചിയോട് മാപ്പ് പറയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സണ്ണിലിയോൺ. താരം കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലുണ്ട്. ഒരു ഹിന്ദി ടെലിവിഷൻ പരിപാടിക്ക് വേണ്ടിയാണ് താരം കേരളത്തിൽ എത്തിയിരിക്കുന്നത്. നടിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുകയാണ് ഇപ്പോൾ. താരത്തെ കേരള പോ.ലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂർ സ്വദേശിയുടെ ആരോപണത്തിൽ ആയിരുന്നു ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

2016 വർഷം മുതൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്നവകാശപ്പെട്ട് പണംതട്ടി എന്നാണ് പരാതി. 12 തവണകളായി പണം കൈപ്പറ്റി എന്നും പറയുന്നു. 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. താരം ഇന്ന് മൊഴി നൽകിയെന്നാണ് സൂചന. എന്നാൽ ഈ വാർത്തയിൽ ഇതുവരെ ഔദ്യോഗികമായ വിശദീകരണം ഒന്നും തന്നെ വന്നിട്ടില്ല. അതുകൊണ്ടുതന്നെ പല മീഡിയകളും വാർത്ത റിപ്പോർട്ട് ചെയ്യുന്നത് ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണ്.

താൻ പണം വാങ്ങി മുങ്ങിയത് അല്ലെന്ന് സണ്ണിലിയോൺ അവകാശപ്പെടുന്നു. അഞ്ചു തവണയോളം പരിപാടിക്ക് ഡേറ്റ് നൽകുകയുണ്ടായി. പക്ഷേ അപ്പോഴൊന്നും പരിപാടി നടത്താൻ സംഘാടകർക്കായില്ല. അവരുടെ അസൗകര്യം ആണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതായിരുന്നു നടി നൽകിയ വിശദീകരണം. അതുകൊണ്ടുതന്നെ ഏകപക്ഷീയമായി നടിക്കെതിരെ തിരിയുന്നതിൽ അർത്ഥമില്ല.

പക്ഷേ എപ്പോൾ ആവശ്യപ്പെട്ടാലും പരിപാടിയിൽ താൻ പങ്കെടുക്കും എന്ന് താരം വ്യക്തമാക്കി നൽകിയിരുന്നു. പണം നൽകിയില്ലെന്ന വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ ചോദ്യം ചെയ്തത്. കുടുംബത്തോടൊപ്പം താരം ഇപ്പോൾ കോവളത്ത് ആണെന്നാണ് സൂചന. അവിടെ സ്വകാര്യ റിസോർട്ടിൽ നിന്നും എടുത്ത താരത്തിൻ്റേ ചില ചിത്രങ്ങൾ ഈ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വൈകാതെ തന്നെ പരിപാടിയുടെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ പരിപാടിയുടെ ഈ സീസണിലെ മുഴുവൻ എപ്പിസോഡുകളും കേരളത്തിൽനിന്നും ആയിരിക്കും ഷൂട്ട് ചെയ്യുന്നത്.