മലയാളികൾക്ക് സുപരിചിതമായ താരകുടുംബമാണ് ബഷീർ ബഷിയുടേത്.പ്രണയിച്ച് വിവാഹിതരായവരാണ് ബഷീര്‍ ബഷിയും സുഹാനയും. ക്രിസ്ത്യാനിയായിരുന്നെങ്കിലും വിവാഹത്തോടെയാണ് സുഹാന മുസ്ലീമായത്. ജോസ്വിന് സോണി അങ്ങനെ സുഹാനയായി മാറുകയായിരുന്നു. അന്ന് സോണിയെന്നായിരുന്നു എല്ലാവരും വിളിച്ചത്. പരിചയപ്പെട്ടപ്പോള്‍ മുതല്‍ ബഷീര്‍ സോനു എന്നായിരുന്നു വിളിച്ചത്. മഷൂറയുടെ ചാനലിലൂടെയായി ബഷീറും സുഹാനയും തങ്ങളുടെ പ്രണയത്തെക്കുറിച്ചെല്ലാം പറയുന്നത്.ബഷിയും മക്കളും മഷൂറയും മോനും അതാണ് എന്റെ ലോകം. കേട്ടല്ലോ എന്നായിരുന്നു സുഹാനയുടെ വാക്കുകളെക്കുറിച്ച് മഷൂറ പറഞ്ഞത്. ഞങ്ങളുടെ ബോണ്ട് ഒരു മനുഷ്യനും മനസിലാവില്ല. അത്രത്തോളം ട്രൂ ആണ്. അതൊരു സ്പെഷല്‍ ഫീലാണ്. ഞാനും മഷുവും എന്ന് പറയുമ്പോള്‍ ഇപ്പോഴും ചോദിക്കും എങ്ങനെ എന്ന്. ഞങ്ങളും ചോദിക്കാറുണ്ട് ഇതേക്കുറിച്ച്.
ആകെ ഒരു ജീവിതമേയുള്ളൂ, അത് നമുക്ക് ജീവിക്കാനുള്ളതാണ്. നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക. അത്രേയുള്ളൂ. ഇവള് ബഷിയുടെ സെക്കന്‍ഡ് വൈഫാണ്, അവള്‍ക്ക് അത് മേടിച്ച് കൊടുത്തു, ഇത് കൊടുത്തു. അങ്ങനെയല്ല ഞാന്‍ ചിന്തിക്കാറുള്ളത്. സോനൂ, ഇതെനിക്ക് മേടിച്ചിട്ടുണ്ട്, ചെല്ല് പോയി ചോദിക്കെന്ന് മഷൂറ എന്നോട് പറയാറുണ്ട്. രണ്ടാളും ചേര്‍ന്ന് എന്നെ ട്രാപ്പിലാക്കുന്ന പരിപാടിയാണല്ലോയെന്നായിരുന്നു ബഷീര്‍ ചോദിച്ചത്. ഞങ്ങളൊന്നിച്ചാണ് എല്ലാം പ്ലാന്‍ ചെയ്യാറുള്ളത്.സുഹാന പറഞ്ഞ മറ്റു കാര്യങ്ങൾ ഇതാണ്,ഇപ്പോള്‍ ഞങ്ങളോടൊപ്പം എല്ലാത്തിനും മകളും കൂടെയുണ്ടാവാറുണ്ട്. അവള് വലുതായി. മഷുവിനോട് പ്രത്യേകമായൊരു അറ്റാച്ച്മെന്റുണ്ട് അവള്‍ക്ക്. ഞാനൊരു ടെറര്‍ മം ആണ്. സൈഗുവിന്റെയും സുനുവിന്റെയും കാര്യത്തില്‍ നല്ല സ്ട്രിക്ടാണ്. ഇപ്പോള്‍ മഷുവുമായാണ് എല്ലാ പ്ലാനിംഗും. ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാം എന്നല്ലേ, ആ ഒരുമ ഇവിടെയുണ്ട്. മനസ് നന്നായാല്‍ ഒരു പ്രശ്നവും വരില്ല.
ഹേറ്റേ്ഴ്സില്ലെങ്കില് ജീവിക്കാനൊരു സുഖമുണ്ടാവില്ലെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നായിരുന്നു സുഹാന പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകളുമായെത്തിയത്. ബഷീര്‍ ഈ നിലയില്‍ എത്തിയതിന് കാരണം സുഹാനയാണ്. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുണ്ടാവൂ. ഇനിയും ഒരുപാട് കാലം രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുപോവാനുള്ള ആരോഗ്യമുണ്ടാവട്ടെ എന്നാണ് പറഞ്ഞത്.