Bigboss

ബിഗ് ബോസിൽ ജാൻമോണിക്ക് ഒരാളോട് പ്രണയം.ഒരു ദിവസം രാത്രി വിയർത്ത് കൊട്ടി ഞാൻ തുണി ഊരിക്കളഞ്ഞു. അത് കഴിഞ്ഞപ്പോഴാണ് ഞാൻ കാമറ ശ്രദ്ധിക്കുന്നത്.

മലയാളം ബിഗ്ബോസിലൂടെ ശ്രദ്ധേയമായ വ്യക്തിയാണ് ജാൻമണി.അതിവൈകാരികമായിട്ടായിരുന്നു പുറത്തായെന്ന ബിഗ് ബോസിന്റെ അറിയിപ്പിനോട് ജാൻമോണി പ്രതികരിച്ചത്. കരച്ചിൽ നിർത്താൻ താരം ഏറെ പാടുപെട്ടു. ഇപ്പോഴിതാ എന്തുകൊണ്ട് തനിക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്ന് പറയുകയാണ് ജാൻമോണി. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാംതാരത്തിന്റെ പ്രതികരണം ഇങ്ങനെയാണ്,’പുറത്തുള്ളവരെ സംബന്ധിച്ച് ഇതൊരു ഗെയിമായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഹൗസ് എന്നത് ഒരു കുടുംബമാണ്. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ഞാൻ കണക്ട് ആയത് ജിന്റോ ചേട്ടൻ , ഋഷി, അൻസിബ, യമുന ചേച്ചി എന്നിവരായിരുന്നു. യമുനച്ചേച്ചി പോയപ്പോൾ എനിക്ക് ഡിപ്രഷൻ പോലുള്ള അവസ്ഥയായിരുന്നു. എന്റെ ആ അവസ്ഥയൊന്നും പുറത്തേക്ക് വന്നി്ടില്ല. ഒരു ദിവസം രാത്രി വിയർത്ത് കൊട്ടി ഞാൻ തുണി ഊരിക്കളഞ്ഞു. അത് കഴിഞ്ഞപ്പോഴാണ് ഞാൻ കാമറ ശ്രദ്ധിക്കുന്നത്. ഇത് കാണിക്കരുതെന്ന് അപേക്ഷിച്ച് ഞാൻ ബ്ലാങ്കറ്റ് കൊണ്ട് മൂടി അവിടെ കിടന്നു. ആരോ എന്നെ തൊടുന്നത് പോലെ തോന്നിയിട്ട് പാനിക്ക് ആയ അവസ്ഥയൊക്കെ ഉണ്ടായിരുന്നു. ഇതൊന്നും പുറത്തുള്ളവർ കണ്ടിട്ടില്ല.

- Advertisement -

ജിന്റോ-ജാൻമണി കോമ്പോ അവിടെ നന്നായി വർക്കായിരുന്നു. ഞാൻ പോകുകയാണെന്ന് എനിക്ക് മനസിലാകുന്നേ ഉണ്ടായിരുന്നില്ല. റെഡ് ലൈറ്റ് വന്നപ്പോൾ അൻസിബയാണ് പറഞ്ഞത്. ജിന്റോ ചേട്ടൻ വളരെ അധികം വിഷമിച്ചു. എനിക്ക് ചേട്ടന്റെ മുഖത്ത് നോക്കാൻ പോലും പറ്റുമായിരുന്നില്ല. എനിക്ക് ജിന്റോ ചേട്ടനെ മിസ് ചെയ്യുന്നുണ്ട്. പവർ റൂമിൽ കുറെ സമയം ഇരുന്ന് കരഞ്ഞു. ഋഷിയോട് കാല് പിടിച്ച് പറഞ്ഞു എനിക്ക് പോണ്ടെന്ന്. അതുപോലെ ഞാൻ സങ്കടപ്പെട്ടു.
ഞാനും ജിന്റോ ചേട്ടനും സിങ്കാവുമെന്ന് ചിലർ കരുതി. പക്ഷേ എനിക്ക് ജിന്റോ ചേട്ടൻ ജിന്റോ ചേട്ടനല്ലേ, ആ ബഹുമാനം എനിക്ക് ഉണ്ട്. ആ വീട്ടിൽ എന്നെ പൊന്നുപോലെ കൊണ്ടുനടന്നത് ജിന്റോ ചേട്ടനാണ്. ഒരു അനിയത്തിയെ പോലെ എന്നെ സ്നേഹിച്ചു. പാവമാണ് ജിന്റോ. ആൾക്ക് കാര്യങ്ങൾ സംസാരിക്കാനറിയില്ല. പക്ഷേ നല്ല ഗെയിമറാണ്. കള്ളത്തരവും ഉണ്ട്’, ജാൻമോണി പറഞ്ഞു.

ആരോടെങ്കിലും അവിടെ പ്രണയം തോന്നിയോ എന്ന ചോദ്യത്തിന് വളരെ നാണത്തോടെയാണ് ജാൻമണി പ്രതികരിച്ചത്. ഇപ്പോൾ പറയേണ്ട, ഞാൻ കൺഫ്യൂസ്ഡ് ആണ്, ആ വീട് അങ്ങനെയാണ്, പുറത്തേക്ക് കണക്ഷനൊന്നുമില്ലല്ലോ. നമ്മൾ ചിലപ്പോൾ അങ്ങനെ ആയിപ്പോകും. യമുന ചേച്ചി പോകുന്നതിന് മുൻപേ തന്നെ എനിക്ക് ആ ഫീലിങ് ഉണ്ടാർന്നു. ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ മനസിൽ അങ്ങനെ തോന്നി. പക്ഷേ എനിക്ക് അറിയില്ല. മനസിൽ സ്നേഹം ഉണ്ടാകും. എന്നെ കെയർ ചെയ്യുന്നു, എനിക്ക് വേണ്ടി നിൽക്കുന്നു അങ്ങനെയൊക്കെ ആകുമ്പോൾ സ്വാഭാവികമായും തോന്നും

Anusha

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

6 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

9 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

9 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

10 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

11 hours ago