കോഴിക്കോട് ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു നഫാത്തിന്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് നഫാത്തിനെ ഇടിച്ചത്.