National

പത്താം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ പത്താം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ദഹാനുവിലാണ് സംഭവം. പിതാവിന്റെ കാറെടുത്താണ് വിദ്യാര്‍ത്ഥി കറങ്ങാന്‍ ഇറങ്ങിയത്. കനത്ത മഴയില്‍ വിദ്യാര്‍ത്ഥിക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

- Advertisement -

ദഹാനു മുനിസിപ്പല്‍ കൗണ്‍സിലിലെ ഭരത് റൗട്ട് (55), വങ്കേഷ് സോപ്പ് (38) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ 16 കാരനും പരുക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടി കാറില്‍ തനിച്ചായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 8.30 ഓടെ ദഹാനു-ബോര്‍ഡി സംസ്ഥാന പാതയില്‍ പര്‍ണാകയില്‍ എത്തിയപ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് മരിച്ച രണ്ടുപേരും ഇരുവരും ഹോട്ടലിന് സമീപം കയറി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞ് കയറിയത്. ശേഷം ഹോട്ടലിന്റെ മതിലില്‍ കാര്‍ ഇടിച്ചു നിന്നു. നാട്ടുകാരാണ് ഇരുവരെയും ദഹാനുവിലെ കോട്ടേജ് ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടിയെ പൊലീസിന് കൈമാറി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിക്കെതിരെ ഐപിസി സെക്ഷന്‍ 304, മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തതായി പിഐ നാംദേവ് ബന്ദ്ഗര്‍ പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, അയാളെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

Rathi VK

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

4 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

5 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

8 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

21 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

22 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

24 hours ago