Film News

ആര്‍ആര്‍ആര്‍ മാലിന്യം , സ്വവര്‍ഗ പ്രണയ കഥയാണെന്ന് റസൂല്‍ പൂക്കുട്ടയും; സംഭവം വിവാദം

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. രാജമൗലിയുടെ മറ്റൊരു മാസ്റ്റര്‍പീസ് ചിത്രമാണ് ആര്‍ആര്‍ആറെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത് . എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയും , നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്.

- Advertisement -

ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രം പറയുന്നത് സ്വവര്‍ഗ പ്രണയ കഥയാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞത്. നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് ആര്‍ആര്‍ആറിനെ ‘മാലിന്യം’ എന്ന് വിളിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ മറുപടി ട്വീറ്റിലാണ് റസൂല്‍ പൂക്കുട്ടി ‘ഗേ ലൗ സ്റ്റോറി’ എന്ന് പരാമര്‍ശിച്ചത്. ഇത് ആരാധകര്‍ക്കിടയില്‍ വന്‍രോഷത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

സിനിമയിലെ നായികയായ ആലിയ ഭട്ട് വെറും ഒരു ഉപകരണമായിരുന്നുവെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. തെലുങ്ക് സൂപ്പര്‍ താരങ്ങളായ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


മാര്‍ച്ച് 25നാണ് ആര്‍ആര്‍ആര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. അതേസമയം, കേരളത്തില്‍ മാത്രം നാല് കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം സ്വന്തമാക്കിയത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. സിനിമ ഇറങ്ങി മാസങ്ങള്‍ പിന്നിട്ടെങ്കിലും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും നടക്കുന്നു.

 

 

 

 

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

6 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

6 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

7 hours ago