മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഇന്ന് ശ്രുതി രജനീകാന്ത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെ ആണ് ശ്രുതി രജനീകാന്ത് മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. സീരിയലിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പിന്തുണയാണ് ഈ കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ശ്രുതി രജനീകാന്ത്. തൻറെ ഏറ്റവും പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ശ്രുതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശ്രുതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം നിമിഷങ്ങൾക്കകം തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ തന്നെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ശ്രുതി രജനീകാന്ത്.
“മുത്തശ്ശനാണ് അച്ഛനു രജനീകാന്ത് എന്ന പേരിട്ടത്. രജനീകാന്ത് സിനിമയിൽ സജീവമാകുന്നതിനു മുൻപ് തന്നെ ആയിരുന്നു അത്. കോളേജിലേക്ക് ഒക്കെ പോകുമ്പോൾ രജനീകാന്ത് എന്ന പേര് കൂട്ടുകാർക്ക് ഒക്കെ ഭയങ്കര കൗതുകമായിരുന്നു. പ്ലസ് ടു കഴിഞ്ഞ് സമയത്താണ് മോഡലിംഗിൽ കൂടുതൽ സജീവമാകുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ശേഷം ധാരാളം ഓഫറുകൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു.
അങ്ങനെയാണ് ചക്കപ്പഴം എന്ന സീരിയലിൽ തന്നെ എത്തുന്നത്. സിനിമയിലും ചെറിയ ചില വേഷങ്ങൾ ലഭിച്ചു. ഇപ്പോൾ വീട്ടിൽ ധാരാളം കല്യാണ ആലോചനകൾ ഒക്കെ വരുന്നുണ്ട്. എന്നാൽ എനിക്ക് അഞ്ച് വർഷം കൊണ്ടുനടന്ന ഒരു പ്രണയമുണ്ടായിരുന്നു, ഇപ്പോൾ അതില്ല. ഞങ്ങൾ വേർപിരിഞ്ഞു, പരസ്പര സമ്മതത്തോടെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്” – ശ്രുതി രജനീകാന്ത് പ്രതികരിക്കുന്നു.