ഡിപ്രഷന് എന്ന മാനസികാവസ്ഥയിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നുപോകുന്നതെന്ന് പറഞ്ഞ് നടി ശ്രുതി രജനികാന്ത്. മനസ്സു തുറന്ന് ചിരിച്ചിട്ട് ഇപ്പോള്‍ ഏഴ് ആഴ്ചകളായെന്ന് ശ്രുതി പറയുന്നു. നമ്മളെക്കൊണ്ട് ഒന്നും പറ്റില്ല എന്ന നെഗറ്റീവ് ചിന്തകളായിരിക്കും മനസ് മുഴുവന്‍.
ജീവിതത്തില്‍ ഒന്നും ചെയ്യാനോ പ്രവര്‍ത്തിക്കാനോ പോലും പറ്റാത്ത അവസ്ഥയാണ്. നെഗറ്റിവ് ചിന്തകളാകും ആ സമയങ്ങളില്‍ മനസ്സില്‍ നിറയെയെന്നും നടി പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്.
ജോലി ചെയ്ത് ക്ഷീണിച്ച് വന്നാലും ഉറങ്ങാന്‍ പറ്റില്ല. ആദ്യം ഒരുപാട് കരയുമായിരിന്നു. ഇപ്പോള്‍ അതും ഇല്ല. ഇത് ഞാന്‍ മാത്രം അനുഭവിക്കുന്ന കാര്യമല്ല. എന്റെ തലമുറയില്‍ ഭൂരുഭാഗം പേര് ഇത് അനുഭവിക്കുന്നുണ്ടെന്നും നടി പറഞ്ഞു.
നേരത്തെ ജോഷ് ടോക്കില്‍ താന്‍ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി സംസാരിച്ചിരുന്നു. അതില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടുള്ളതാണ് ശ്രുതിയുടെ പുതിയ വിഡിയോ.
”ഒന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അറിയില്ല. ജോലി ചെയ്ത് കഴിഞ്ഞു വരുമ്പോള്‍ കണ്ണടച്ചാലും ഉറങ്ങാന്‍ പറ്റില്ല.
ഓരോ കാര്യങ്ങള്‍ ഇങ്ങനെ ആലോചിച്ചു കൂട്ടി കിടക്കുന്നു. ആദ്യം കുറെ കരയുമായിരുന്നു. ഇപ്പോള്‍ കരയാന്‍ പോലും പറ്റുന്നില്ല. ഇത് ഞാന്‍ മാത്രം അനുഭവിക്കുന്ന കാര്യമല്ല. എന്റെ തലമുറയില്‍ ഒരുപാട് പേര് ഇത് അനുഭവിക്കുന്നുണ്ട്.
ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഡിപ്രഷന് അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് സ്റ്റോറി ചെയ്തിരുന്നു. അതിന്റെ മറുപടിയില്‍ ഇന്‍സ്റ്റഗ്രാം നിറഞ്ഞു കവിഞ്ഞെന്നു പറയാം. ആരും സന്തോഷത്തിലല്ല.
എല്ലാവരും മുഖംമൂടി ഇട്ട് ജീവിക്കുന്നതെന്തിനാണ്. നമ്മള് ഓക്കെ അല്ല എന്നു പറഞ്ഞു ശീലിക്കാം എന്നും നടി പറയുന്നു. ചില വേദനകള്‍ വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ്.
നിര്‍വീര്യമായ അവസ്ഥയാണ്. ഇത് എന്റെ മാത്രമല്ല. എന്നെപോലെ പലരും ഉണ്ടാവും. കൗണ്സ്ലിങ് നല്ലതാണ്. മനസ്സുതുറന്ന് സംസാരിക്കാന്‍ തയാറാണെങ്കില്‍ കൗണ്സ്ലിങ് സഹായകരമാകും. ഇങ്ങനെയുള്ള ആളുകളോട് ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയും ഇരിക്കുക.”ശ്രുതി പറയുന്നു.