ജാസ്മിനും ഗബ്രിയും കഴിഞ്ഞ ദിവസങ്ങളായി വലിയ തർക്കത്തിൽ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ ഗെയിം കഴിഞ്ഞതിന് ശേഷം ജാസ്മിൻ ഗബ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗബ്രി ഒരു തരത്തിലും വഴങ്ങിയില്ല. ഗബ്രിയുടെ കൈപിടിക്കാൻ ജാസ്മിൻ ശ്രമിച്ചപ്പോൾ അത് തട്ടി മാറ്റി ജാസ്മിൻ അവിടെ നിന്ന് എഴുന്നേറ്റ് പോയി. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും ഗബ്രി വരാൻ കൂട്ടാക്കാതെ പോയി. ഇതോടെ ഭക്ഷണം തയ്യാറാക്കി വെച്ചശേഷം ജാസ്മിൻ ആ ഭക്ഷണവുമായി ഗബ്രിയെ കാണാൻ പോകുകയായിരുന്നു. ഒരുപാട് നേരം സംസാരിച്ചതോടെ ഗബ്രി ഒടുവിൽ ഭക്ഷണം കഴിക്കാൻ തയ്യാറായി.
മറ്റൊന്ന്,ജാസ്മിൻ തയ്യാറാക്കിയ ചപ്പാത്തിയും കറിയുമാണ് ജാസ്മിൻ ഗബ്രിയ്ക്കായി കൊണ്ടുകൊടുത്തത്. ഭക്ഷണം വായിൽ വെച്ച് കൊടുത്ത ശേഷം ഞാൻ എന്റെ പൊന്നുവിനെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ജാസ്മിൻ പറഞ്ഞു. ഞാൻ ആദ്യമായി ഉണ്ടാക്കിയ കറി ആണെന്നും കൊള്ളാമോയെന്നും ജാസ്മിൻ ചോദിച്ചു. ഉണ്ടെന്ന് ഗബ്രി പറഞ്ഞതിന് പിന്നാലെ സോറിയെന്നും ഗെയിമിനിടയിൽ താൻ പറഞ്ഞതല്ലേയെന്നും ജാസ്മിൻ ഗബ്രിയോട് പറഞ്ഞു. എത്ര നേരം ഞാൻ മിണ്ടാതിരിക്കും, എനിക്ക് പറ്റാത്തത് കൊണ്ടാണ് എന്നും ജാസ്മിൻ പറയുന്നുണ്ട്. ഗബ്രി നിനക്ക് വിഷമം വരാൻ ഞാൻ ഒന്നും പറഞ്ഞില്ല, ഗെയിമിന്റെ സെൻസിൽ പറഞ്ഞതാണ്, നീയും എന്നെ പറഞ്ഞതല്ലേ,അത് ഞാൻ കേട്ടിട്ട് വിട്ടില്ലേ, അത് കഴിഞ്ഞ് ഞാൻ സംസാരിക്കാൻ വന്നിട്ട് നീയെന്നെ തൊടാൻ സമ്മതിച്ചോ, എന്നെ നീ മാറ്റി നിർത്തുകയല്ലേ’,
നിന്റെ സന്തോഷം കെടുത്തുന്നത് ഞാൻ, ഇപ്പോൾ എല്ലാം ഞാനായി പ്രശ്നക്കാരൻ എന്ന് ഗബ്രി ഇതിന് മറുപടി നൽകുന്നുണ്ട്. ഒടുവിൽ ഇരുവരും പിണക്കം മറന്ന് കൂട്ടാകുന്നുണ്ട്. അതേസമയം ഗബ്രിയുടെ അടിമയാണ് ജാസ്മിൻ എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ എന്നാണ് ഗബ്രി ആരാധകർ പറയുന്നത്.