പുതിയ കാമുകനൊപ്പം മുംബൈ തെരുവുകളിൽ അടിച്ചുപൊളിച്ച് ശ്രുതി ഹാസൻ, ആരാണ് ഈ ആസാം സ്വദേശി എന്നറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രുതിഹാസൻ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം നമുക്ക് പ്രിയപ്പെട്ട ഉലകനായകൻ കമലഹാസൻ്റെ മകളാണ് ശ്രുതി എന്നതു കൊണ്ടാണ്. ഇതു കൂടാതെ തമിഴ് നടൻ സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയും താരത്തെ നമുക്ക് സുപരിചിതമാണ്.

ഇപ്പോൾ താരത്തിന് ഒരു പുതിയ ബോയ്ഫ്രണ്ടിനെ കിട്ടിയിരിക്കുകയാണ്. ആസാം സ്വദേശിയാണ് ഇദ്ദേഹം. ഇയാൾക്കൊപ്പം ഇപ്പോൾ മുംബൈയിൽ ഡേറ്റിംഗിന് പോയിരിക്കുകയാണ് ശ്രുതിഹാസൻ. എന്നാൽ ആരാണ് ഈ വ്യക്തി എന്ന് നിങ്ങൾക്ക് അറിയുമോ? സിനിമ പശ്ചാത്തലത്തിൽ നിന്നും ഉള്ള വ്യക്തി അല്ല ഇത് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ശാന്തനു ഹസാരിക എന്നാണ് ഈ വ്യക്തിയുടെ പേര്. ആസാം സ്വദേശിയാണ് താരം. ഒരു മ്യൂസിഷ്യൻ കൂടിയാണ് ശാന്തനു. ഇങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. ശ്രുതിയെ നമുക്ക് അറിയാവുന്ന പോലെ തന്നെ ഒരു നടി എന്നതിനപ്പുറത്തേക്ക് ഒരു നർത്തകിയും ഗായികയും കൂടിയാണ് താരം. അതുകൊണ്ടു തന്നെ ഇരുവരും ഒരു ഫീൽഡിൽ ആണ് വർക്ക് ചെയ്യുന്നത് എന്ന് വേണമെങ്കിൽ പറയാം.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ വളരെക്കാലമായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അടുത്തിടെ മാത്രമാണ് ഇതിന് കൺഫർമേഷൻ ലഭിച്ചത്. ശ്രുതിയുടെ പിറന്നാളിന് ഇയാൾ പങ്കുവെച്ച ബർത്ത്ഡേ സ്റ്റാറ്റസിൽ നിന്നുമായിരുന്നു സൂചന ലഭിച്ചത്. പിന്നീട് കഴിഞ്ഞ വാലൻറ്റൈൻസ് ദിനത്തിൽ ഇരുവരും പരസ്പരം ആശംസകൾ നേർന്നു കൊണ്ട് പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ എല്ലാവർക്കും ഉറപ്പായി അതുവരെ നിലനിന്നിരുന്ന ഗോസിപ്പുകൾ എല്ലാം സത്യമാണ് എന്ന്.