മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗഭാഗ്യ വെങ്കിടേഷ്. താരാകല്യാൺ ആണ് ഇവരുടെ അമ്മ. ഒരു നല്ല കലാകാരൻ കൂടിയാണ് സൗഭാഗ്യ. ടിക് ടോക് വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നടിയുടെ നിരവധി ടോക്ക് വീഡിയോകൾ ആയിരുന്നു വൈറലായത്. ഇതു കൂടാതെ ടെലിവിഷൻ മേഖലയിലും താരം സജീവമായിരുന്നു. ഇമ്മിണി ബല്യ ഒരു ഫാൻ എന്ന പരിപാടിയിലെ ജഡ്ജ് ആയിരുന്നു താരം. നല്ല ഒരു ഡാൻസർ കൂടിയാണ് ഇവർ.
അർജുൻ സോമശേഖർ ആണ് സൗഭാഗ്യയുടെ ഭർത്താവ്. 2019 ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. സൗഭാഗ്യയുടെ അമ്മ താരയുടെ ശിഷ്യൻ കൂടിയായിരുന്നു അർജുൻ. ടെലിവിഷൻ മേഖലയിൽ സജീവമാണ് അർജുനും. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുൻ ആയിരുന്നു. എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അർജുൻ പരിപാടിയിൽ നിന്നും ഒഴിവാക്കുക ആയിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇവരെല്ലാവരും തന്നെ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വളകാപ്പ് ചിത്രങ്ങൾ സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഇതെല്ലാം തന്നെ വലിയ രീതിയിൽ വൈറൽ ആയി മാറുകയും ചെയ്തു. നിരവധി ആളുകളായിരുന്നു ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് ചിത്രങ്ങൾക്ക് താഴെ എത്തിയത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു വളകാപ്പ് ചടങ്ങ് നടന്നത്. ഇരുവരും അവരുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
ട്രഡീഷണൽ സാരിയിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. അതീവ സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. സൗഭാഗ്യയുടെ വേഷത്തിന് ചേരുന്ന വേഷത്തിൽ തന്നെ ആയിരുന്നു അർജുനും പ്രത്യക്ഷപ്പെട്ടത്. ഇത്രയും മനോഹരമായ ചിത്രങ്ങൾ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. ഇതാണ് മാതൃകാ സന്തുഷ്ട കുടുംബം എന്നും കുറേക്കാലം ഇത് തുടരാൻ സാധിക്കട്ടെ എന്നും ആണ് മലയാളികൾ ഇപ്പോൾ ആശംസിക്കുന്നത്.