സംവിധായകനും തിരക്കഥാകൃത്തും നടനുമായ സോഹൻ സീനു ലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു. ഇന്ന് കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.
കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് സോഹൻ സീനു ലാൽ സിനിമയിലെത്തിയത്. ഷാഫിയുടെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് കടന്നത്. 2011 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഡബിൾസ് ആയിരുന്നു സോഹൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് വന്യം, അൺലോക്ക് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ആക്ഷൻ ഹീറോ ബിജു, പുതിയ നിയമം, ഒരേ മുഖം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുത്തൻപണം, കുട്ടനാടൻ മാർപാപ്പ, ദ് പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ സോഹൻ വേഷമിട്ടു.