എസ്.എൻ. സ്വാമി.യെ മലയാളികൾക്ക് സുപരിചിതമാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രങ്ങളാണ് മോഹൻലാൽ നായകനായ മൂന്നാംമുറയും മമ്മൂട്ടിയുടെ സി.ബി.ഐ സീരീസും.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇത് രണ്ടും. മൂന്നാംമുറയിൽ മോഹൻലാൽ അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായിട്ടായിരുന്നു എത്തിയത്. സേതുരാമയ്യർ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി സി.ബി.ഐ സിനിമകളിൽ വന്നത്. എന്നാൽ അലി ഇമ്രാൻ എന്ന പേര് എസ്.എൻ. സ്വാമി സി.ബി.ഐക്ക് വേണ്ടി കണ്ടെത്തിയതായിരുന്നു.
മമ്മൂട്ടിയാണ് ആ പേര് വേണ്ടെന്ന് പറഞ്ഞതെന്ന് തുറന്നു പറയുകയാണ് എസ്.എൻ. സ്വാമി. താൻ മുസ്ലിം ആയത് കൊണ്ടാണോ മുസ്ലിം കഥാപാത്രമാക്കിയതെന്ന് ആളുകൾ ചോദിക്കുമെന്ന് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ചും എസ്.എൻ. സ്വാമി പറയുന്നു. ഇ.ടി.വി ഭാരത് കേരളക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആ സിനിമക്കായി അലി ഇമ്രാൻ എന്ന ഒരു പേര് ഞാൻ കണ്ടെത്തുകയായിരുന്നു. എന്നാൽ മമ്മൂട്ടിയാണ് അത് വേണ്ടെന്ന് പറഞ്ഞത്. ‘ആ പേര് വേണ്ട. ഞാൻ മുസ്ലിം ആയത് കൊണ്ടാണോ മുസ്ലിം കഥാപാത്രമാക്കിയതെന്ന് ആളുകൾ ചോദിക്കും’ എന്ന് മമ്മൂട്ടി പറഞ്ഞു.അങ്ങനെ ഒരു ചോദ്യം വരാതിരിക്കാൻ ഈ പേര് വേണ്ടെന്ന് പറഞ്ഞു. അത് മാത്രമല്ല, ഇത് ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമല്ലല്ലോ. അത് കാരണം ബ്രാഹ്മണ കഥാപാത്രമാകും നല്ലതെന്ന സജഷൻ വന്നു. അതും മമ്മൂട്ടിയുടെ ഭാഗത്ത് നിന്നാണ് വന്നത്,’ എസ്.എൻ. സ്വാമി പറഞ്ഞു. സി.ബി.ഐ ഡയറിക്കുറിപ്പിൻ്റെ ഉത്ഭവത്തിന്റെ കാരണം മമ്മൂട്ടിയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു
‘ചെറുപ്പം മുതൽക്കേ ഡിക്ടറ്റീവ് നോവലുകൾ വായിക്കുന്ന ആളാണ് ഞാൻ. മലയാളവും ഇംഗ്ലീഷുമൊക്കെ വായിക്കാറുണ്ട്. സി.ബി.ഐ ഡയറിക്കുറിപ്പിൻ്റെ ഉത്ഭവത്തിന്റെ കാരണം മമ്മൂട്ടിയാണ്. ഞാൻ അത് ഒരു സാധാരണ പൊലീസുകാരൻ്റെ കഥയായിട്ടായിരുന്നു എഴുതിയത്