മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് സിദ്ദീഖ്. നായകനായും വില്ലനായും കൊമേഡിയൻ ഉമായി ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് സിദ്ദിഖ്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ ആസിഫ് അലി നായകനായ എല്ലാം ശരിയാകും എന്ന സിനിമയിൽ സിദ്ദീഖ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞ് കണ്ണുനിറഞ്ഞ് ഇറങ്ങുന്ന സിദ്ദിഖിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ ഇപ്പോൾ ഒരു ഇൻറർവ്യൂ ഒരു അവതാരകൻ ചോദിച്ച ചോദ്യവും സിദ്ദിഖ് പറഞ്ഞ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 35 വർഷത്തെ വലിയൊരു എക്സ്പീരിയൻസ് മുതൽക്കൂട്ടായി ഇപ്പോഴും കയ്യിലുണ്ട് എന്നാൽ സ്ക്രിപ്റ്റ് കേട്ടു കഥാപാത്രത്തെ മനസ്സിലാക്കി കഴിഞ്ഞാൽ സ്വന്തമായി ഗ്രൂമിങ് അങ്ങനെയൊക്കെ ചെയ്യാറുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് വളരെ വ്യക്തമായ മറുപടിയും താരം നൽകിയിട്ടുണ്ട്. അങ്ങനെയൊന്നും ചെയ്യാതെ നിൽക്കാൻ പറ്റില്ല നമ്മൾ ചെയ്തേ പറ്റുള്ളൂ കാരണം നമുക്ക് ഒരു സ്ക്രിപ്റ്റ് റൈറ്റർ തരുന്നത് കഥാപാത്രത്തിൻറെ സ്കെൽട്ടൻ ആണ്.
നമ്മൾക്ക് ആണ് അതിന് മാംസവും മജ്ജയും ശബ്ദം നൽകാനും സൗന്ദര്യം വരുത്താനും ബോഡി ലാംഗ്വേജ് ഉണ്ടാക്കാനും ഒക്കെ സൗകര്യം. റൈറ്റർ നമ്മൾക്ക് ഒരു രൂപം മാത്രമാണ് നൽകുന്നത് അവർ വിചാരിക്കുന്നു അതിനുമപ്പുറം ആ കഥാപാത്രത്തെ സുന്ദരമാക്കാം എങ്കിൽ നമ്മൾ തന്നെ ബാക്കി ചെയ്യണം. സിനിമയുടെ ചരിത്രം എടുത്താൽ ഔട്ട്സ്റ്റാൻഡിംഗ് എന്നു പറയാവുന്നത് വളരെ ചുരുക്കം നടന്മാരെ ആണ്.
എന്തുകൊണ്ടാണ് അവരെ മാത്രം പറയുന്നത് എന്നുവച്ചാൽ അവർ അതിനുവേണ്ടി അത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുണ്ട്. അല്ലാതെ കഠിനാധ്വാനം ഒന്നും ഇല്ലാതെ വെറുതെ പോയി സിനിമ ചെയ്തുകഴിഞ്ഞാൽ ആളുടെ ഭാവി പെട്ടെന്ന് തീരും കഠിനാധ്വാനം കൊണ്ട് മാത്രമേ പിടിച്ചുനിൽക്കാൻ ആവുകയുള്ളൂ.