Automobile

തൻറെ ഫാമിലിയിലേക്ക് പുതിയൊരു അംഗത്തെകൂടി സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ

ലോകത്തിലെതന്നെ ഏറ്റവും വലിയ വലിയ ആഡംബര കാർ നിർമാണ ബ്രാൻഡ് ആണ് മേഴ്സിഡസ് ബെൻസ്. നിരവധി മോഡലുകളാണ് ഇന്ത്യയിലും ഇവർ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം പുതിയ മോഡൽ സ്വന്തമാക്കിയിരിക്കുകയാണ്. ആരാണ് അതെന്ന് അറിയണ്ടേ? മറ്റാരുമല്ല ഇന്ത്യൻ താരം ശ്രേയസ് അയ്യർ ആണ് ആ വ്യക്തി. മെര്‍സിഡീസ്-ബെന്‍സ് എഎംജി ജി63 എസ്‌യുവിയാണ് തൻറെ കാർ ശേഖരത്തിലേക്ക് ശ്രേയസ് കൂട്ടിച്ചേർത്തത്. മെഴ്സിഡസ്സിൻ്റ തന്നെ ഏറ്റവും പ്രശസ്തവും  ആൾക്കാർക്ക് ഇഷ്ടം ഉള്ളതുമായ മോഡലാണ് ജി വാഗൺ. ഇത് സ്വന്തം ആക്കിയതിൻറ സന്തോഷത്തിലാണ് ഇപ്പോൾ താരം.

- Advertisement -

കഴിഞ്ഞ ഐപിഎലിലെ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിനു വേണ്ടിയാണ് ശ്രേയസ് ജഴ്സി അണിഞ്ഞത്. 12.25 കോടിരൂപയാണ് കൊൽക്കത്ത അധികൃതർ ശ്രേയസ്സിനുവേണ്ടി മുടക്കിയത്. കൊൽക്കത്തയുടെ നായകസ്ഥാനവും ഈ താരത്തിനു തന്നെ ആയിരുന്നു. മറ്റു വമ്പൻ താരനിരകൾ അണിനിരന്ന ടീമുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ താരത്തിൻ്റെ ക്യാപ്റ്റൻസിയിൽ മികച്ച നിലവാരമുള്ള കളികളാണ് പുറത്ത് എടുത്തത്. 2.25 കോടി രൂപയാണ് വാഹനത്തിൻറെ രാജ്യത്തിലെ നിലവിലെ വില.

എഎംജിയുടെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിനാണ് ജി63-ന് കരുത്ത് പകരുന്നത്, അത് 6,000 ആർപിഎം-ല്‍ 577 ബിഎച്ച്പി കരുത്തും 2,500-3,500 ആർപിഎം-ല്‍ 850 എൻഎം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ജിമ്മി ഷെര്‍ഗില്‍, സാറ അലി ഖാന്‍, ഹാര്‍ദിക് പാണ്ഡ്യ, അഖില്‍ അക്കിനേനി, രണ്‍ബീര്‍ കപൂര്‍, അനന്ത് അംബാനി, പവന്‍ കല്യാണ്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി എന്നിവരാണ് ജി-വാഗണ്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ പ്രശ്‌സത താരങ്ങള്‍. ഈ പുതിയ വാഹനം കൂടാതെ ഓഡി എസ്5, ലംബോര്‍ഗിനി എന്നീ രണ്ട് എക്‌സോട്ടിക് കാറുകളില്‍ ശ്രേയസ് സഞ്ചരിക്കുന്നത് വാർത്തകളിലും സോഷ്യൽ മീഡിയകളിലും ചർച്ചയായതാണ്.

Anu

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

1 hour ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

1 hour ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

2 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

4 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

4 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

5 hours ago