ലോകത്തിലെതന്നെ ഏറ്റവും വലിയ വലിയ ആഡംബര കാർ നിർമാണ ബ്രാൻഡ് ആണ് മേഴ്സിഡസ് ബെൻസ്. നിരവധി മോഡലുകളാണ് ഇന്ത്യയിലും ഇവർ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം പുതിയ മോഡൽ സ്വന്തമാക്കിയിരിക്കുകയാണ്. ആരാണ് അതെന്ന് അറിയണ്ടേ? മറ്റാരുമല്ല ഇന്ത്യൻ താരം ശ്രേയസ് അയ്യർ ആണ് ആ വ്യക്തി. മെര്‍സിഡീസ്-ബെന്‍സ് എഎംജി ജി63 എസ്യുവിയാണ് തൻറെ കാർ ശേഖരത്തിലേക്ക് ശ്രേയസ് കൂട്ടിച്ചേർത്തത്. മെഴ്സിഡസ്സിൻ്റ തന്നെ ഏറ്റവും പ്രശസ്തവും ആൾക്കാർക്ക് ഇഷ്ടം ഉള്ളതുമായ മോഡലാണ് ജി വാഗൺ. ഇത് സ്വന്തം ആക്കിയതിൻറ സന്തോഷത്തിലാണ് ഇപ്പോൾ താരം.
കഴിഞ്ഞ ഐപിഎലിലെ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിനു വേണ്ടിയാണ് ശ്രേയസ് ജഴ്സി അണിഞ്ഞത്. 12.25 കോടിരൂപയാണ് കൊൽക്കത്ത അധികൃതർ ശ്രേയസ്സിനുവേണ്ടി മുടക്കിയത്. കൊൽക്കത്തയുടെ നായകസ്ഥാനവും ഈ താരത്തിനു തന്നെ ആയിരുന്നു. മറ്റു വമ്പൻ താരനിരകൾ അണിനിരന്ന ടീമുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ താരത്തിൻ്റെ ക്യാപ്റ്റൻസിയിൽ മികച്ച നിലവാരമുള്ള കളികളാണ് പുറത്ത് എടുത്തത്. 2.25 കോടി രൂപയാണ് വാഹനത്തിൻറെ രാജ്യത്തിലെ നിലവിലെ വില.
എഎംജിയുടെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിനാണ് ജി63-ന് കരുത്ത് പകരുന്നത്, അത് 6,000 ആർപിഎം-ല്‍ 577 ബിഎച്ച്പി കരുത്തും 2,500-3,500 ആർപിഎം-ല്‍ 850 എൻഎം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ജിമ്മി ഷെര്‍ഗില്‍, സാറ അലി ഖാന്, ഹാര്‍ദിക് പാണ്ഡ്യ, അഖില്‍ അക്കിനേനി, രണ്‍ബീര്‍ കപൂര്‍, അനന്ത് അംബാനി, പവന് കല്യാണ്‍, ദുല്‍ഖര്‍ സല്മാന്, ആസിഫ് അലി എന്നിവരാണ് ജി-വാഗണ്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ പ്രശ്സത താരങ്ങള്‍. ഈ പുതിയ വാഹനം കൂടാതെ ഓഡി എസ്5, ലംബോര്‍ഗിനി എന്നീ രണ്ട് എക്സോട്ടിക് കാറുകളില്‍ ശ്രേയസ് സഞ്ചരിക്കുന്നത് വാർത്തകളിലും സോഷ്യൽ മീഡിയകളിലും ചർച്ചയായതാണ്.