Film News

‘കരയാതെ ഒരു രാത്രി പോലും അവളെ ഭര്‍ത്താവ് കണ്ടിട്ടില്ല’; അതിജീവിതയുടെ അവസ്ഥയെക്കുറിച്ച് സയനോരയും ശില്‍പ ബാലയും

നടിയെ ആക്രമിച്ച കേസില്‍ അഞ്ച് വര്‍ഷത്തിനിപ്പുറവും നീതി നടപ്പിലായിട്ടില്ല. കോടതി നടപടികള്‍ നീണ്ടുപോകുകയാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ജനതയും. കഴിഞ്ഞ അഞ്ച് വര്‍ഷം തനിക്ക് എങ്ങനെയായിരുന്നുവെന്ന് നടി തുറന്നുപറഞ്ഞത് ലോകം കേട്ടതാണ്. ഇപ്പോഴിതാ അവര്‍ കടന്നുപോയ വഴികളെക്കുറിച്ചും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പറയുകയാണ് ഉറ്റ സുഹൃത്തുക്കളായ സയനോരയും ശില്‍പ ബാലയും. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അതിജീവിതയുടെ അവസ്ഥയെക്കുറിച്ച് പറയുന്നത്.

- Advertisement -

ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള അവളുടെ പ്രയാണത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സയനോരയും ശില്‍പ ബാലയും പറയുന്നു. അവളുടെ തീരുമാനം പലര്‍ക്കും പ്രചോദനമായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. പ്രയാസമേറിയതാണ്. എപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു അവള്‍. തങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിച്ച് കളിച്ച് നടക്കുന്നയാളും അവളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളെ ഇരയെന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതിപ്പോള്‍ അതിജീവിതയിലേക്ക് മാറിയിരിക്കുകയാണ്. എത്രമാത്രം പ്രയാസമേറിയതായിരുന്നു ആ യാത്രയെന്ന് അവള്‍ക്കേ അറിയൂ. ആദ്യമൊക്കെ തങ്ങളും കരഞ്ഞ് പോകുമായിരുന്നുവെന്നും അവര്‍ പറയുന്നു.

ശരിയായി വരാന്‍ സമയമെടുക്കുമെന്ന് തങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സംഭവിച്ചതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നൊരു സാഹചര്യം അത് അവള്‍ക്ക് മാത്രമേ നേരിടാനാവൂ. തങ്ങളിലാര്‍ക്കെങ്കിലുമാണ് സംഭവിച്ചതെങ്കില്‍ ഒരിക്കലും അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല.
അമ്മയും ഭര്‍ത്താവുമാണ് അവള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവര്‍. എന്നാല്‍ ചില സമയത്ത് അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല. കരയാതെ ഒരു രാത്രി പോലും അവളെ അവളുടെ ഭര്‍ത്താവ് കണ്ടിട്ടില്ല. അവര്‍ക്ക് ഒന്നിച്ചൊരു യാത്ര പോലും പോകാനായിട്ടില്ല. നീതി കിട്ടുമെന്നാണ് അവളുടെ വിശ്വാസമെന്നും സയനോരയും ശില്‍പയും പറഞ്ഞു.

Rathi VK

Recent Posts

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

25 mins ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

50 mins ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

58 mins ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

2 hours ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

3 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

3 hours ago