ചുരുക്കം സമയം കൊണ്ടാണ് ഷൈൻ നിഗം വലിയ രാതിയിൽ പ്രേക്ഷക ശ്രദ്ധപിടിച്ചു വാങ്ങിയത്.ഷെയ്നിനെ ബിഗ് സ്ക്രീനിൽ കാണുമ്പോൾ പിതാവിന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ പിറന്ന മകൻ എന്ന തോന്നലാണ് ഓരോ സിനിമാപ്രേമിക്കും ഉണ്ടാകാറുള്ളത്. കാരണം കഴിവുണ്ടായിട്ടും സിനിമയിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ നടനായിരുന്നു അദ്ദേഹം.ഒരു സിനിമ പാരമ്പര്യവുമില്ലാതെ മിമിക്രി കൊണ്ട് മാത്രമാണ് അബി സിനിമയിൽ എത്തിയത്.മകൻ സിനിമയിലേക്ക് എത്തി ഓരോന്നായി നേടിയെടുത്ത് തുടങ്ങിയപ്പോൾ അബിയും അത് കണ്ണും മനസും നിറഞ്ഞ് ആസ്വദിച്ചു.ഷെയ്നിന്റെ പറവ സിനിമ വരെയാണ് അബി കണ്ടിട്ടുള്ളത്. പറവയുടെ റിലീസിന് ശേഷമായിരുന്നു അബിയുടെ മരണം.അദ്ദേഹത്തിന്റെ മരണശേഷം ഷെയ്നിന്റെ ഗൈഡും മാനേജറും എല്ലാം ഉമ്മയാണ്.ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ പറഞ്ഞ കാര്യം ശ്രദ്ധേയമാവുകയാണ്.
‘വാപ്പിച്ചി പറവ വരെയാണ് കണ്ടിട്ടുള്ളത്. തിയേറ്ററിൽ എന്റെ മോനെ കാണുമ്പോൾ കയ്യടിക്കണമെന്ന് വാപ്പിച്ചി ഒരു സുഹൃത്തിനോട് വരെ പറഞ്ഞ് വെച്ചിരുന്നു. അതും കണ്ടിട്ടാണ് വാപ്പിച്ചി പോയത്. അതിന് മുമ്പ് നടന്ന ഖത്തർ ഷോയിൽ വാപ്പിച്ചി എനിക്ക് അവാർഡും തന്നു. വേറൊരു രീതിയിൽ നോക്കിയാൽ എല്ലാം സിനിമാറ്റിക്ക് രീതിയിലായിരുന്നു. ഉമ്മച്ചിക്ക് ഞാൻ ഇപ്പോഴും കൊച്ചുകുട്ടി.’
അതെ സമയം ‘അഞ്ച് വയസ് പോലും എനിക്ക് ഇപ്പോഴും ആയിട്ടില്ലെന്ന തരത്തിലാണ് ഉമ്മച്ചി സംസാരിക്കുന്നതും എന്നെ നോക്കുന്നതും. എന്ന് കരുതി സ്നേഹം ഒലിപ്പിക്കുന്ന റിലേഷൻ ഒന്നുമല്ല. എപ്പോഴും അടിയൊക്കെയുണ്ട്. പിന്നീട് സോറി ഒന്നും പറയാതെ തന്നെ എല്ലാം ഓക്കെയാകും. ചിലപ്പോഴൊക്കെ വഴക്ക് നടന്നത് തന്നെ മറന്ന് പോകുമെന്നും’,