ബോളിവുഡിൽ പരാജയങ്ങൾ തുടർക്കഥ ആവുകയാണ്. രൺബീർ കപൂർ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഷംഷേര. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ ഒരുക്കപ്പെടുന്ന പാൻ ഇന്ത്യൻ തലത്തിൽ ആഘോഷമാക്കുന്ന ചിത്രങ്ങൾക്ക് ബോളിവുഡ് നൽകുന്ന മറുപടിയായിരിക്കും ഇത് എന്നുള്ള തരത്തിൽ വലിയ പ്രതീക്ഷകൾ ആയിരുന്നു ചിത്രം വെച്ച് പുലർത്തിയത്.
ബാഹുബലി പോലെ അതല്ല എങ്കിൽ കെജിഎഫ് പോലെ ചിത്രം തിയേറ്ററുകളിൽ ആഘോഷമാവും എന്ന് പല ബോളിവുഡ് താരങ്ങളും ഉറച്ചു വിശ്വസിച്ചു. കരൾ മൽഹോത്ര സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഒരു പിരീഡ് ആക്ഷൻ ചിത്രമാണ് ഷംഷേര. ജൂലൈ 22നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നെഗറ്റീവ് റിവ്യൂകൾ സാമൂഹ്യ മാധ്യമങ്ങളിൽ വരാൻ തുടങ്ങി.
നിരൂപകർ അടുക്കള വിമർശനമാണ് ചിത്രത്തിനെതിരെ ഉയർത്തി വിട്ടത്. മോശം തിരക്കഥയും അനാവശ്യമായ ഉച്ചത്തിലുള്ള ബിജിഎം അസഹനീയമാണ് എന്ന് പലരും വെളിപ്പെടുത്തി. ഇതിനെയൊക്കെ ശരിവെക്കുന്ന പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസിലും നടത്തുന്നത്. ചിത്രം പ്രദർശനത്തിനെത്തിയ ദിവസം പത്തേക്കാൽ കോടിയാണ് സ്വന്തമാക്കിയത്. തൊട്ടടുത്ത ദിവസം പത്തര കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
പിന്നാലെ ഞായറാഴ്ച 11 കോടി രൂപ ചിത്രം കളക്ട് ചെയ്തു. ചുരുക്കി പറഞ്ഞാൽ വാരാന്ത്യം ചിത്രം സ്വന്തമാക്കിയത് 31 കോടി 75 ലക്ഷം രൂപ. ബോളിവുഡിൽ പുറത്തിറങ്ങിയ ഒരു ബിഗ് ബജറ്റ് ചിത്രം താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ് എന്ന് മാത്രമല്ല തകർച്ചയുടെ സൂചനയുമാണ്. വരുംദിവസങ്ങളിൽ ചിത്രത്തിൻറെ പ്രകടനം ഇതിലും താഴും എന്നാണ് ട്രേഡ് അന്നലിസ്റ്റുകൾ പറയുന്നത്.
#Shamshera meets with a tragic fate… Shockingly low weekend biz… Will face rough weather on weekdays… Also, arrival of new films will hit biz hard… Fri 10.25 cr, Sat 10.50 cr, Sun 11 cr. Total: ₹ 31.75 cr. #India biz. pic.twitter.com/BEUFCefswo
— taran adarsh (@taran_adarsh) July 25, 2022