കുഞ്ഞുമൊത്ത് ഷംന കാസിമിന്റെ പുതിയ ക്യൂട്ട് ഫോട്ടോഷൂട്ട് വിഡിയോ കാണാം

മലയാളികൾക്ക് ഷംനയും തമിഴിൽ പൂർണയും എന്ന താരം ഇന്ന് വളരെ തിരക്കുള്ള ഒരു നായികയാണ്. മലയാളത്തിൽ ഷംനക്ക് അവസരങ്ങൾ കുറവാണ് എന്നാൽ തമിഴില്നിന്നും താരത്തിന് മികച്ച അവസരങ്ങൾ ആണ് കിട്ടികൊണ്ടിരിക്കുന്നത് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഷംന പിന്നീട് തമിഴിലാണ് ഏറെ സജീവമായത്. പൂര്‍ണ എന്ന പേരിലാണ് നടി തമിഴകത്ത് അറിയപ്പെടുന്നത്. ഇപ്പോള്‍ ‘ജോസഫ്’ എന്ന മലയാളം സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ഷംന അഭിനയിക്കുന്നത്. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’യിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷംനയുണ്ട്. ഇപ്പോള്‍ ഷംന ഒരു മാസികയ്ക്കായി നടത്തിയ വേറിട്ട ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്.

 

ഒരു കൈക്കുഞ്ഞുമൊത്താണ് ഈ ഫോട്ടോഷൂട്ടില്‍ ഷംന എത്തുന്നത്. ഇരുവരും ശരിക്കും അമ്മയും കുഞ്ഞും പോലെയുണ്ടെന്നും ഫോട്ടോഷൂട്ട് മനോഹരമായിട്ടുണ്ടെന്നും കമന്റുകളില്‍ പറയുന്നു. മറ്റു ഭാഷകളില്‍ ലഭിക്കുന്നതു പോലെ നല്ല റോളുകള്‍ മലയാളത്തില്‍ ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇതു സംഭവിക്കാത്തതില്‍ അല്‍ഭുതം തോന്നിയിട്ടുണ്ടെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.