മലയാളികൾക്ക് സുപരിചിതമാണ് ഷംന കാസിം.മലയാളത്തിൽ മാത്രമല്ല, തമിഴിലും നല്ല ആരാധക പിന്തുണയാണ് താരത്തിനുള്ളത്. വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോൾ താരം വീണ്ടും അഭിനയരംഗത്ത് സജീവമാണ്.ഇപ്പോൾ താരം വീണ്ടും അഭിനയരംഗത്ത് സജീവമാണ്. ഇതിനിടയിൽ താരത്തിന് കുഞ്ഞും പിറന്നിരുന്നു.കുഞ്ഞ് പിറന്നതിന് പിന്നാലെ തന്റെ ശരീരത്തിൽ ഉണ്ടായ ചില മാറ്റങ്ങളെ കുറിച്ചും, അതിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷംന കാസിം. ഇത്തരം ഘട്ടങ്ങളിലെല്ലാം തന്റെ കൂടെ നിന്ന ഭർത്താവിന്റെ സപ്പോർട്ടിനെ കുറിച്ചും ഷംന തുറന്നു സംസാരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഏറ്റവും കൂടുതൽ മോശം കമന്റുകൾ വന്നതെന്നാണ് താരം പറയുന്നത്.
ഷംനയുടെ വാക്കുകൾ ഇതാണ്,’സിനിമയിൽ വന്ന കാലം മുതലും, അതിനുമുൻപും എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ഒരു ശക്തി എന്ന് പറയുന്നത് എന്റെ അമ്മയാണ്. വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് പേടിയായിരുന്നു. എന്റെ അമ്മയെപ്പോലെ എന്നെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന ഒരാളെ കിട്ടണമല്ലോ. പക്ഷേ, ശരിക്കും എന്റെ ഭർത്താവിനോട് ഞാൻ നന്ദി പറയണം.’എന്റെ പ്രസവം കഴിഞ്ഞ് അൻപതാമത്തെ ദിവസം മുതൽ ഞാൻ ഷൂട്ടിന് പോയി തുടങ്ങിയിട്ടുണ്ട്. അതിനുള്ള ഫുൾ സപ്പോർട്ട് എനിക്ക് തന്നത് എന്റെ ഭർത്താവായിരുന്നു. ഇതുപോലെ ഒരു ഭർത്താവിനെ ലഭിച്ചതിൽ ഞാൻ ഭാഗ്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ എനിക്ക് സിനിമയിലേക്ക് ഒരിക്കലും മടങ്ങി വരാൻ കഴിയില്ലായിരുന്നു. വിവാഹിതരായ എത്രയോ നടിമാർ ആണ് അതിനുശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നത്.’ ഷംന ചൂണ്ടിക്കാട്ടി. ‘നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ നോക്കിയാൽ ഇപ്പോഴും കാണാം ഒരുപാട് ആളുകൾ നീ ഒരു പന്നിയെ പോലെയായി എന്നൊക്കെ കമന്റ് ചെയ്തിരിക്കുന്നത്. അവരൊന്നും ഞാനിപ്പോൾ ഒരു അമ്മയാണെന്ന കാര്യം മനസിലാക്കുന്നതേയില്ല. പ്രസവത്തിനു ശേഷവും സ്ലിം ആയിരിക്കുന്ന നടിമാർ ഉണ്ടാകും. പക്ഷേ എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ. ഞാനെന്റെ മുഖം കൊണ്ടാണ് അഭിനയിക്കുന്നത് അല്ലാതെ ശരീരം കൊണ്ടല്ല. ഞാൻ തടിച്ചാലും മെലിഞ്ഞാലും അത് മറ്റാരെയും ബാധിക്കുന്ന വിഷയവുമല്ല.
‘എന്നെ ഒരു സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുമ്പോൾ ഞാൻ ഭർത്താവിനോട് ചോദിക്കുന്നത് ഇത്രയും തടിച്ചിരിക്കുകയല്ലേ എന്നെക്കൊണ്ട് പറ്റുമോ, ഞാൻ ചെയ്താൽ ആളുകൾ അംഗീകരിക്കുമോ എന്നൊക്കെയാണ്. എന്നാൽ അദ്ദേഹം എന്നോട് തിരിച്ചു പറയുന്നത് നിന്നെ ഇതിൽ അഭിനയിക്കാൻ വിളിച്ചവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ നീ എന്തിനാണ് മറ്റുള്ള കാര്യങ്ങൾ ആലോചിക്കുന്നത്. നിന്നെ ഇഷ്ടപ്പെടുന്ന പോസിറ്റീവായ ആളുകളെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി എന്ന് പറയും. ആ കോൺഫിഡൻസ് എന്നെ സംബന്ധിച്ചു വളരെ വലുതാണ്.’