ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ശാലിന് സോയ. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ശാലിന് ചെയ്യാന്‍ കഴിഞ്ഞു. മിനിസ്ക്രീനിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാന്‍ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. ശാലിന്റെ ഓട്ടോഗ്രാഫിലെ ദീപാ റാണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുന്നു. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദീപയെ പ്രേക്ഷകര്‍ ഇന്നുമോര്‍ക്കുന്നു. നൃത്തത്തിലും അവതരണത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച ശാലിന് 2004 തൊട്ട് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും
നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഇടയ്ക്കിടെ ഫോട്ടോഷൂട്ട് നടത്താറുള്ള ശാലിന് ഇപ്പൊ പങ്കുവച്ച ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നിങ്ങളെനിക്ക് മാലാഖയുടെ ഊര്‍ജ്ജം തരുന്നു എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് ശാലിന് പുതിയ ചിത്രം പങ്കുവെച്ചത്. മഞ്ഞ സ്ലീവ്ലെസ് ടോപ്പില്‍ അതി സുന്ദരിയായാണ് ഇത്തവണ ശാലിന് എത്തിയിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് താരം പങ്കുവെച്ച ചിത്രത്തിന് ലഭിക്കുന്നത്. ആളാകെ അടിമുടി മാറിയതായാണ് കമന്റുകളെല്ലാം തന്നെ.
ഇതുവരെ മുപ്പതോളം ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത ശാലിന് മൂന്നിലധികം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു സംവിധാന രംഗത്തും കഴിവ് തെളിയിച്ചതാണ്. താരത്തന്റെ മാണിക്യക്കല്ല്, മല്ലുസിംഗ് , കര്‍മ്മയോദ്ധ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന് നേരെ തന്റെ ആരാധകര്‍ തന്നെ തിരിഞ്ഞ് നിന്നിരുന്നു. അതിന്റെ കാരണം ശാലിന് സോയയുടെ ചില ചിത്രങ്ങളാണ്. എന്നാല്‍ അതൊന്നും വകവെക്കാതെയാണ് താരം വീണ്ടും ഫോട്ടോസ് പങ്കുവെക്കാര്‍.