Film News

മോഹന്‍ലാലിന്റെ സിനിമയുടെ ഷൂട്ട് കാണാന്‍ പോയതായിരുന്നു അവിടെ വച്ചാണ് ആദ്യമായി ഷഫനയെ കാണുന്നത് ; പ്രണയ കഥ പറഞ്ഞു സജിന്‍

സ്വാന്തനം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സജിന്‍. ഇവിടെ ശിവന്‍ എന്ന കഥാപാത്രത്തില്‍ ആണ് താരം എത്തുന്നത്. ഭാര്യ ഷഫനയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി പരമ്പരകളില്‍ ഷഫന അഭിനയിച്ചിട്ടുണ്ട്. സജിനും ഷഫ്‌നയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. ഒരിക്കല്‍ റിമിടോമി അവതാരികയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയില്‍ ഷഫനയും സജിനും എത്തിയിരുന്നു. ഇവിടെ വെച്ച് തങ്ങളുടെ പ്രണയകഥ സജിന്‍ വെളിപ്പെടുത്തിയിരുന്നു.

- Advertisement -


സുന്ദരി എന്ന സീരിയലിന്റെ പ്രമോഷന് വേണ്ടിയാണ് ഭാര്യക്കൊപ്പം സജിനും വേദിയിലെത്തുന്നത് . പ്രണയകഥ സജിന്‍ തന്നെയാണ് ഇവിടെവെച്ച് പറഞ്ഞത്. സജിന്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണ്. ഒരിക്കല്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഭഗവാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയതായിരുന്നു സജിന്‍, ഇവിടെ വെച്ചാണ് ഷഫ്‌നയെ സജിന്‍ ആദ്യമായി കാണുന്നത്. ആ സമയത്ത് ഷഫ്‌ന മലയാളത്തില്‍ അത്യാവശ്യം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.


പിന്നീട് ഷഫ്‌ന നായിക ആയി എത്തിയ പ്ലസ്ടു എന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ സജിന്‍ അവതരിപ്പിച്ചു. ഇവിടെ നായകന്റെ സുഹൃത്തായിട്ടായിരുന്നു സജിന്‍ എത്തിയത്. എന്നാല്‍ ഈ സമയത്ത് തനിക്ക് ഷഫ്‌നയോട് പ്രണയം ഉണ്ടായിരുന്നില്ലെന്നും പിന്നീട് സിനിമ ഷൂട്ട് അവസാനിക്കാന്‍ നില്‍ക്കുന്ന സമയത്താണ് പ്രണയം തോന്നിയത് എന്നും സജിന്‍ പറയുന്നു. എന്നാല്‍ അന്ന് അത്ര സീരിയസ് ആയി എടുത്തിരുന്നില്ല , അങ്ങനെ രണ്ടു വര്‍ഷത്തോളം പ്രണയിച്ചു.

വീട്ടില്‍ ഈ ബന്ധം അറിഞ്ഞപ്പോള്‍ അവര്‍ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല , അങ്ങനെ തങ്ങള്‍ രണ്ടും വിവാഹിതരായി. ഇപ്പോഴും വീട്ടുകാരുടെ പിണക്കം പൂര്‍ണമായി മാറി എന്ന് പറയാന്‍ കഴിയില്ലെന്നും ഷഫ്‌ന പറഞ്ഞു.

 

Anusha

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

1 hour ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

1 hour ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

3 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

14 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

15 hours ago