സ്ക്രീനില്‍ വന്ന് ചുരുങ്ങിയ സമയംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. ഇന്ന് പാടാത്ത പൈങ്കിളിക്ക് ആരാധകര്‍ ഏറെയാണ്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് കണ്മണി എന്ന നിഷ്കളങ്കമായ കുട്ടിയും, നായകവേഷത്തില്‍ എത്തിയ ദേവയും. ഇതിലെ ഈ രണ്ട് കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ദേവയെ അവതരിപ്പിച്ചിരുന്ന സൂരജ് സണ്‍ ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നാലെ ലക്ജിത്താണ് ദേവയുടെ വേഷത്തില്‍ എത്തുന്നത്. എന്നാല്‍ പുതിയ ആളെ പെട്ടന്ന് ദേവയായി കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ പുതിയ താരത്തെ കണ്മണി തന്നെയാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. മാത്രമല്ല ഇവിടെ സൂരജിനെ നമ്മളാരും ഫോഴ്സ് ചെയ്ത് മാറ്റിയതല്ലെന്നും താരം പറയുന്നു. ഇപ്പോള്‍ വന്ന ദേവക്ക് നേരത്തെ കൊടുത്ത സപ്പോര്‍ട്ട് കൊടുക്കണും, കാഞ്ഞങ്ങാടുകാരനാണ് ലക്ജിത്ത് സൈന. ലക്കിയെന്നാണ് എല്ലാവരും വിളിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയമോഹവുമായി ഇറങ്ങിപ്പുറപ്പെട്ടതാണ്. പല കാരണങ്ങളാല്‍ സിനിമയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. താരം വ്യക്തമാക്കി.
അതേസമയം ലക്ജിത്ത് പറഞ്ഞത് ഇങ്ങനെ… തന്റെ ജോലി അഭിനയം ആണ്. സിനിമയിലായാലും സീരിയലില്‍ ആയാലും അത് താന്‍ ചെയ്തിരിക്കും. ഒരുപാട് സ്വപ്നവും മോഹങ്ങളുമായി നടക്കുന്ന ഒര സാധാരണക്കാരനാണ് ഞാന്‍. ഇടക്ക് കുറെ പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായം ഉയരുന്നുണ്ട്. അതിനെ കുറ്റം പറയാന്‍ പറ്റില്ല. കുറച്ച് ദിവസത്തേക്ക് അത് ഉണ്ടാവും. എങ്ങനെ ആണെങ്കിലും ആരും ആര്‍ക്കും പകരമാവില്ല നടന് പറയുന്നു.
തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. ഇതിന്റെ അവസാനം വരെ ഉണ്ടാവും എന്നും നടന് പറയുന്നു. എന്നാല്‍ പഴയേ ദേവയെ മിസ് ചെയുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.