സിനിമകളില്‍ ഒത്തിരി നല്ല വേഷങ്ങള്‍ സമ്മാനിച്ച നടി മീരാവാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. പേര് പോലെ സീരിയലിന്റെ വിളക്കാണ് മീരാ എന്ന സുമിത്ര. സുമിത്രയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് പരമ്പര കടന്ന് പോവുന്നത്. ഇപ്പോഴും വേദികയെന്ന കാമുകിക്കൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട് നടക്കുകയാണ് സിദ്ധാര്‍ത്ഥ്. സുമിത്രയെന്ന വീട്ടമ്മയെ മനസ്സിലാക്കുന്നത് ഇളയ മകനും ഭര്തൃപിതാവുമുള്പ്പടെയുള്ള ചുരുക്കം ചിലരാണ്.
25 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ കോടതി വരെ എത്തിയിരുന്നു ഇവര്‍ രണ്ടുപേരും. എന്നാല്‍ ചില സാഹചര്യങ്ങള്‍ ചൂണ്ടികാട്ടി കോടതി ഇവര്‍ക്ക് വിവാഹ മോചനം അനുവധിച്ചിരുന്നില്ല. വിധിയെ മറി കടന്നും വീണ്ടും കോടതിയെ സമീപിച്ചിരുന്നു സിദ്ധാര്‍ത്ഥും വേദികയും. ഇപ്പോള്‍ കോടതിയുടെ നിര്‍ണായക വിധിക്കായി കാത്തിരിക്കുകയാണ് രണ്ടുപേരും. സുമിത്രക്ക് പ്രതികൂലമായ വിധി കോടതി പുറപ്പെടിച്ചാല് പിന്നെ സുമിത്ര എങ്ങോട്ട് എന്ന ചോദ്യവും പ്രേക്ഷകരില്‍ നിന്നും ഉയരുന്നുണ്ട്.
സുമിത്രയും സിദ്ധാര്‍ത്ഥും വേര്പിരിയുമോയെന്നറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. സിദ്ധാര്‍ത്ഥ്-വേദിക വിവാഹം യാഥാര്ത്ഥ്യമാവുമോയെന്ന ചോദ്യങ്ങളാണ് ആരാധകരും ഉന്നയിച്ചിട്ടുള്ളത്. ഇതിനിടെ മക്കളില്‍ നിന്നും അമ്മയെ അകറ്റാനുള്ള ശ്രമവും സിദ്ധാര്‍ത്ഥ് നടത്തിയിരുന്നു. സുമിത്രയുടെ കൂടെ പഠിച്ച രോഹിത് ഗോപാല്‍ സുമിത്രയെ സ്നേഹിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
സംഭവം മനസിലാക്കിയ സിദ്ധാര്‍ത്ഥിന് ഇവര്‍ ഒന്നിക്കുമോ എന്ന ഭയവും ഉളളില്‍ ഉണ്ട്. സിദ്ധാര്‍ഥ് അയാളെ നന്നായി ഭയക്കുന്നുണ്ട്. എന്നാല്‍ രോഹിത് ശരിക്കും ആരാണെന്നും ഇയാളെ സിദ്ധാര്‍ത്ഥ് എന്തിന് ഭയക്കുന്നുവെന്നും ഇന്നും വ്യക്തമല്ല. ചില വ്യക്തതയില്ലാത്ത സംഭവങ്ങളിലൂടെയാണ് സീരിയല്‍ പോവുന്നത്. വൈകാതെ തന്നെ ഇതിന്റെയല്ലാം വെളിപ്പെടുത്തല്‍ ഉണ്ടാവും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.