മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് സീമ ജി നായർ.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ശ്രീവിദ്യയുമായുള്ള ബന്ധത്തെ കുറിച്ചെല്ലാം താരം പറയുന്നുണ്ട,വാക്കുകൾ ഇതാണ്,വിദ്യാമ്മയുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വിദ്യാമ്മയുടെ വീട്ടിൽ ഒരു പ്രശ്നം വന്നപ്പോൾ അതിന്റെ കാര്യങ്ങൾ നോക്കാൻ പോവുകയും ചെയ്തു. ഇത് സ്വകാര്യം ആയി വച്ചതാണ് ഇതുവരെയും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. വിദ്യാമ്മ മരിച്ച ശേഷം ആ വീട് വൃത്തിയാക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഏൽപ്പിച്ചതാണ്. രാത്രിയിൽ വിദ്യാമ്മയുടെ വീട്ടിൽ ചിലങ്കയുടെ ശബ്ദം കേൾക്കാം, അവിടെ എന്തോ പ്രേത ബാധ ഉണ്ടെന്നൊക്കെ ആളുകൾ പറഞ്ഞു പരത്തി. അപ്പോഴാണ് അത് ഏറ്റെടുക്കുന്നത്.
തിരുവനന്തപുരത്തെ വീട്ടിലെ കാര്യങ്ങളെ കുറിച്ചാണ് ഈ പറയുന്നത്. കുറെ റൂമറുകൾ ഇങ്ങനെ വന്നു, അശുഭമായ കാര്യങ്ങൾ ഇങ്ങനെ പറയുന്നത് കേട്ടപ്പോൾ ആണ് ആ വീട് നോക്കികൊണ്ടിരുന്ന ആളുകൾ എന്നെ ഏൽപ്പിക്കുന്നത്. ചെന്ന് നോക്കുമ്പോൾ അരക്ക് പോലെയാണ് ആ വീടിന്റെ വോൾ ഒക്കെ ഇരുന്നത്. അതെല്ലാം തേച്ച് കഴുകി വൃത്തിയാക്കി കൊടുത്തു, തുളസിത്തറയിൽ വിളക്ക് വയ്ക്കാനും ഏർപ്പാടാക്കി.ഇപ്പോൾ നടി അഞ്ജിത ആണ് അവിടെ നോക്കി നടത്തുന്നത്.നെഞ്ചോട് ചേർന്നുനിന്നു ബന്ധമാണ് ശരണ്യയുടെത്. മരണസമയത്ത് അവൾക്ക് കണ്ണിനു പ്രശ്നം വന്നു. ഞാൻ മോളെ എന്ന് വിളിക്കുമ്പോൾ അവളുടെ നോട്ടം കണ്ടിട്ട് എന്തോ പ്രശ്നം ഉള്ളതായി തോന്നി. ഡോക്ടറോട് സംസാരിച്ചപ്പോഴാണ് കണ്ണിനെയും അസുഖം ബാധിച്ചുവെന്ന് മനസിലാകുന്നത്.
ശരണ്യക്ക് അവസാനം കൂടി ഒരു സർജറി ചെയ്യാൻ തീരുമാനിച്ചതാണ്, അപ്പോഴാണ് സ്ഥിതി വഷളാവുകയാണ് എന്ന് അറിയുന്നത്. അവളുടെ അവസാനനിമിഷങ്ങൾ എന്റെ കണ്മുൻപിൽ ആയിരുന്നു.അവളെ സുന്ദരി ആക്കി ഒരുക്കിയതും. പോകുമ്പോൾ മാലാഖയെ പോലെ ഉണ്ടാകണം എന്നും ഞാൻ തീരുമാനിച്ചു. ഭയങ്കര സൗന്ദര്യത്തോടെ ആയിരുന്നു അവളുടെ ലാസ്റ്റ് യാത്ര സീമ പറയുന്നുണ്ട്.