സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ എത്തിയതോടെയാണ ശ്രീവിദ്യ മുല്ലശ്ശേരി എന്ന താരത്തെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. എവിടെയും എപ്പോഴും താനായിട്ട് തന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക് വേദിയില്‍ ആണെങ്കില്‍ പോലും അങ്ങനെ തന്നെയാണ് ശ്രീവിദ്യ നിന്നത്. ആ നിഷ്കളങ്കമായ സംസാരത്തിനും ചിരിയ്ക്കും എല്ലാം ആരാധകരേറെയാണ്.
ഇതിനുപിന്നാലെ സിനിമയിലേക്കും ശ്രീവിദ്യയ്ക്ക് അവസരം ലഭിച്ചു. അങ്ങനെ തന്റെ ഉള്ളിലെ ഓരോ ആഗ്രഹം സഫലമാക്കി കൊണ്ടിരിക്കുകയാണ് ഈ താരം. ഇപ്പോള്‍ താന്‍ തുടക്ക കാലത്ത് നേരിട്ട പരിഹാസങ്ങളെ കുറിച്ചാണ് നടി പറയുന്നത്.
തുടക്കത്തില്‍ തനിക്ക് ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറയുന്നത്. പഠിച്ചുന്ന സമയത്ത് ഒരു സിനിമയുടെ ഓഡീഷന് പങ്കെടുത്തിരുന്നു. സഹനടിയായി ആ സിനിമയ്ക്ക് വേണ്ടി തന്നെ സെലക്ട് ചെയ്തു എങ്കിലും നിര്‍ഭാഗ്യവശാല്‍ ആ സിനിമ നടന്നില്ല.
അതോടെ തനിക്ക് ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടി വന്നു എന്നാണ് താരം പറയുന്നു. ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.. എന്ന് പറഞ്ഞ പലരും കളിയാക്കി… അപ്പോള്‍ മുതല്‍ ഈ കളിയാക്കി പറഞ്ഞവരെ കൊണ്ട് തന്നെ തനിക്ക് വേണ്ടി കൈയ്യടിപ്പിക്കണം എന്ന വാശിയാണ് തന്നെ ഇതുവരെ എത്തിച്ചത് നടി പറഞ്ഞു.