Film News

സീരിയലിലെ ഭര്‍ത്താവിനോട് ഇഷ്ടം തോന്നിയിട്ടുണ്ട്; ശരണ്യയുടെ വാക്കുകള്‍ കേട്ട് ഞെട്ടി പ്രേക്ഷകര്‍, കളി കാര്യമാവുമോ !

മിനിസ്‌ക്രീനില്‍ വില്ലത്തി വേഷത്തിലെത്തി ഗംഭീരമായ പ്രകടനം നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് നടി ശരണ്യ ആനന്ദ്. വേദിക എന്ന കഥാപാത്രത്തില്‍ എത്തിയതോടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ കുടുംബ വിളക്കില്‍ ഇതേ കഥാപാത്രത്തില്‍ മറ്റു പല താരങ്ങളും എത്തിയിരുന്നെങ്കിലും അവരെക്കാള്‍ എല്ലാം അഭിനയത്തില്‍ ഒരു പടി മുന്നിലാണ് ശരണ്യ. വേദികയായി എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും ചീത്തവിളി കേട്ടിട്ടുണ്ട് ഈ നടി, ഇതേക്കുറിച്ചെല്ലാം താരം നേരത്തെ പറഞ്ഞതാണ്.

- Advertisement -

ഇതിനിടെ ബിഗ് സ്‌ക്രീനിലും താരം എത്താറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം വഴി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശരണ്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ ഇടയ്ക്കിടെ തന്റെ വേറിട്ട ഫോട്ടോകള്‍ പങ്കുവെച്ച് എത്താറുണ്ട്. ആരാധകരോട് വിശേഷം പങ്കുവയ്ക്കുന്നതിനിടെ തന്റെ ഭര്‍ത്താവിനെ കുറിച്ചും ശരണ്യ പറഞ്ഞു. ജീവിതത്തില്‍ ഭര്‍ത്താവിനെയാണ് തനിക്കേറെ ഇഷ്ടമെന്നും താരം മറുപടിയേകിയിരുന്നു. ശരണ്യയുടെ അഭിനയ ജീവിതത്തിന് മികച്ച പിന്തുണയാണ് മനീഷ് നല്‍കുന്നത്.


സീരിയലിലെ ഭര്‍ത്താവിനോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു ശരണ്യയുടെ മറുപടി. അദ്ദേഹം എന്റെ നല്ല സുഹൃത്തിനോട്. ഒരു സുഹൃത്തിനോട് തോന്നാവുന്ന ഇഷ്ടം അദ്ദേഹത്തിനോടും തോന്നിയിട്ടുണ്ട്.

നേരത്തെ തന്റെ പരമ്പര 500 എപ്പിസോഡ് പിന്നിട്ടതിന്റെ സന്തോഷവും താരം പങ്കുവെച്ചു. ‘ 500 എപ്പിസോഡുകളുടെ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ കുടുംബവിളക്ക് ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ അവസരത്തില്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് നിര്‍മ്മാതാക്കളായ ഗുരുദാസ് സാറിനും ചിത്ര ഷേണായി മാം, സംവിധായകന്‍ മഞ്ജു ധര്‍മന്‍ സാര്‍, ക്യാമറ വിപിന്‍ സാര്‍, ജോസ് & ജോയ് സാര്‍ എന്നിവര്‍ക്ക് എന്റെ സന്തോഷം ആശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. അവര്‍ ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.


കൂടാതെ ഞങ്ങളുടെ പ്രേക്ഷകരില്‍ നിന്ന് മികച്ച സ്വീകരണവും സ്‌നേഹവും ഉണ്ടായി. ഈ വിജയത്തിന് ഉത്തരവാദികളായ ഓരോ വ്യക്തികള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം കുടുംബവിളക്ക് കുടുംബത്തിന്റെ ആത്മാവായ മുഴുവന്‍ കുടുംബവിളക്ക് ടീമിനെയും അഭിനേതാക്കളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മികച്ച അവസരം ഞങ്ങള്‍ക്ക് നല്‍കിയതിന് ഏഷ്യാനെറ്റ് നെറ്റ്വര്‍ക്ക് മാനേജ്മെന്റ് ഇനിയും ഈ വിജയവും ഉന്മേഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.. സ്‌നേഹത്തോടെ ശരണ്യ ആനന്ദ്.. ‘ എന്നും പറഞ്ഞാണ് നടി എത്തിയത്.

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

21 mins ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

32 mins ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

43 mins ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

1 hour ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

1 hour ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

2 hours ago