അപ്സര എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ, പരമ്പര സ്വാന്തനത്തില്‍ ജയന്തി എന്ന കഥാപാത്രത്തില്‍ എത്തിയതോടെയാണ് അപ്സര കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അതിനുമുമ്പ് നിരവധി പരിപാടികളില്‍ അപ്സര എത്തിയിരുന്നു. സാന്ത്വനത്തില്‍ അല്പം കുശുമ്പ് നിറഞ്ഞ ഒരു കഥാപാത്രമായാണ് ഈ താരം എത്തുന്നത്. പരമ്പരയില്‍ അങ്ങനെയൊക്കെ ആണെങ്കിലും ശരിക്കും ഒരു പാവമാണ് അപ്സര.
ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം, നടനും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസ് ആണ് അപ്സരയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. ഇവരുടെത് പ്രണയ വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ ഒന്നിച്ചത്. വിവാഹത്തിന്റെ തലേദിവസമാണ് ഈ കാര്യം പുറംലോകം അറിയുന്നത്.
ഇപ്പോഴിതാ അനു ജോസഫിനൊപ്പം ഇരുവരും വിശേഷങ്ങള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ്. സാന്ത്വനം ജയന്തിയും കല്യാണ വിശേഷങ്ങളും എന്ന ക്യാപ്ഷനോടെയായിരുന്നു അനു വീഡിയോ പോസ്റ്റ് ചെയ്തത്.
സാന്ത്വനത്തില്‍ ജയന്തി എന്ന കഥാപാത്രത്തെതെയാണ് നടി ഇപ്പോള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിവാഹശേഷവും ഒന്നിച്ചു പോകുമ്പോള്‍ ചീത്ത കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അപ്സര പറയുന്നു. അതേസമയം ആ കുടുംബം കലക്കിയെയാണോ നീ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് ആല്ബിന് പറയുന്നു. ഇവരുടെ വിവാഹത്തിന് ആദ്യം രണ്ട് വീട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു , എന്നാല്‍ പിന്നീട് പറഞ്ഞു മനസ്സിലാക്കുക ആയിരുന്നു എന്നും താരങ്ങള്‍ പറഞ്ഞു.