മലയാള പരമ്പരകളില്‍ സജീവമാണ് അമൃത വര്ണ്ണനും, പ്രശാന്ത് കുമാറും. സസ്നേഹം എന്ന സീരിയലാണ് പ്രശാന്ത് അഭിനയിക്കുന്നത്, അതേസമയം പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് അമൃതയും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രണ്ടുപേരും മികച്ച അഭിനയമാണ് പരമ്പരകളില്‍ കാഴ്ചവയ്ക്കുന്നത്. ഇതിനുമുമ്പ് മറ്റ് സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
തനിക്ക് ടീച്ചര്‍ ആവണം എന്നായിരുന്നു ആഗ്രഹം, എന്നാല്‍ എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് അഭിനയത്തില്‍ എത്തുകയായിരുന്നുവെന്ന് നടി അമൃത പറയുന്നു. അതേസമയം വിദേശത്തുള്ള ജോലി വിട്ടാണ് പ്രശാന്ത് സീരിയലിലേക്ക് എത്തുന്നത്.
ഒരുകാലത്ത് ഹിറ്റ് പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്, ഇതില്‍ അമൃതയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സീരിയലില്‍ അമൃതയെ കണ്ടതോടെയാണ് പ്രശാന്തിന് ഈ നടിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. പിന്നീട് നേരില്‍ കണ്ടപ്പോഴും ആ ഇഷ്ടം തുറന്നു പറഞ്ഞു.
അതേസമയം രണ്ട് പ്രണയങ്ങള്‍ പൊളിഞ്ഞു അതിനുശേഷമാണ് പ്രശാന്ത് അമൃതയെ വിവാഹം കഴിക്കുന്നത് . ഇന്ന് സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇവര്‍. വിശേഷം പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. യൂട്യൂബ് ചാനലും ഉണ്ട് ഇവര്‍ക്ക്.