Film News

ആശിക്കാനല്ലേ നമ്മള്‍ക്കു കഴിയൂ !പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത എനിക്ക് എന്തു ചെയ്യാനാകും, വികാരഭരിതമായ കുറിപ്പമായി ശരണ്യ ശശി

ലയാള സിനിമാസീരിയല്‍ രംഗത്തും അന്യഭാഷാ സീരിയലുകളിലും തിളങ്ങിയ നടിയാണ് ശരണ്യ ശശി. നാടന്‍ വേഷങ്ങളിലാണ് ശാലീനസുന്ദരിയായ ശരണ്യ പലപ്പോഴും തിളങ്ങിയതും. കൈനിറയെ അവസരങ്ങളുമായി 2012ല്‍ ഫീല്‍ഡില്‍ നില്‍ക്കുമ്പോഴാണ് തലവേദനയുടെ രൂപത്തില്‍ ശരണ്യയെ തേടി ബ്രയിന്‍ ട്യൂമര്‍ എത്തിയത്. പിന്നീട് ഓരോ വര്‍ഷവും ശരണ്യയുടെ തലച്ചോറില്‍ ട്യൂമര്‍ വളര്‍ച്ചയുണ്ടായി. ഓപ്പറേഷനുകള്‍ തുടരെ ചെയ്ത് റേഡിയേഷന്‍ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവന്‍ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു.

- Advertisement -

ഇത് മാനസികമായും ശാരീരികമായും ശരണ്യയെ തളര്‍ത്തി. സാമ്പത്തികമായും ശരണ്യ തകര്‍ന്നു. സഹോദരങ്ങള്‍ അവരവരുടെ ജീവിതവുമായി പോയതോടെ അമ്മയും ശരണ്യയും നടി സീമാ ജി നായര്‍ ഇടപെട്ട് ശരണ്യയ്ക്കായി വീട് വച്ചു നല്‍കിയിരുന്നു. സുമനുസകളുടെ സഹായം കൊണ്ടാണ് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. ഇപ്പോഴിതാ പുതുവത്സരത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തുകയാണ് ശരണ്യ.

ശരണ്യ ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

പ്രിയമുള്ളവരേ നമസ്‌കാരം.

എല്ലാവര്‍ക്കും പുതുവത്സാരാശംസകള്‍ ?
ഞാന്‍ ശരണ്യ
2020 കഴിഞ്ഞു, ഈ കഴിഞ്ഞു പോകുന്ന വര്‍ഷം ലോകത്താകമാനം കൊറോണ വരുത്തിയ ദുരന്തം വിവരണാധീതമാണല്ലോ.
ഇനി കടന്നു വരുന്ന 2021 അങ്ങനെയാകാതിരിക്കാന്‍ നമുക്കാശിക്കാം.
ആശിക്കാനല്ലേ നമ്മള്‍ക്കു കഴിയൂ !
കഴിഞ്ഞ എട്ടുവര്‍ഷമായി ഒന്നുകില്‍ ആശുപത്രിക്കിടക്കയിലും അല്ലങ്കില്‍ മുറിയുടെ നാലുചുവരുകള്‍ക്കിടയിലുമായി കഴിഞ്ഞ എനിക്ക് 2020 എന്നല്ല പത്തൊമ്പതോ പതിനെട്ടോ പതിനേഴോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ലല്ലോ.
എന്നാല്‍ എന്റെ രണ്ടായിരത്തി ഇരുപത്തി ഒന്ന് അല്പമെങ്കിലും വ്യത്യാസമുള്ളതാക്കണമെന്ന് എനിക്ക് മോഹമുണ്ട്. പക്ഷേ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത എനിക്ക് എന്തു ചെയ്യാനാകും എന്നെ വല്ലാതെ അലട്ടുന്നുണ്ട്.


തുന്നലോ, പെന്റിംഗോ ചെയ്യാമെന്നു വെച്ചാല്‍ ഈ വിറക്കുന്ന കൈകൊണ്ട് ഒന്നും നടക്കില്ല.
അങ്ങനെയാലോചിച്ചപ്പോളാണ് വീഡിയോ ഡയറി ചെയ്യാവുന്നതാണ് എന്ന് മനസ്സിലായത്.
ഏതൊരു മൂവി ആര്‍ട്ടിസ്റ്റും കാമിറയുടെ മുന്നില്‍ ചെല്ലുമ്പോള്‍ മനസ്സുകൊണ്ട് ആദ്യം നമിക്കുന്നത് ചാര്‍ളി ചാപ്ലിനെന്ന ഇതിഹാസത്തിന്റെ മുന്നിലാണല്ലോ.

അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സിറ്റിലൈറ്റ്‌സ് എന്ന സിനിമയുടെ പേര് കടമെടുതുകൊണ്ട് ഒരു യൂറ്റിയൂബ് ചാനല്‍ ആരംഭിക്കുകയാണ്. ഓരോ ആളും ജനനം മുതല്‍ മരണം വരെ എല്ലായ്‌പോളും ദുരന്തങ്ങളുടെ ഇരുട്ടിലോ സന്തോഷങ്ങളുടെ പ്രഭാദീപ്തിയിലുമായിരിക്കില്ലല്ലോ. ആ അനന്തമായ ഇരുട്ടില്‍ കഴിയുന്നവര്‍പോലും, ലഭ്യമായ കൊച്ചു കൊച്ചുമിന്നാമിന്നി വെട്ടങ്ങളെയെങ്കിലും കൂട്ടുപിടിച്ചായിരിക്കും മുന്നോട്ടു പോവുന്നത്.

അല്ലങ്കില്‍ പതിനായിരക്കണക്കിന് പ്രകാശവര്‍ഷം അകലെനിന്ന് ചിതറിയെത്തുന്ന നക്ഷത്ര വെട്ടത്തെ ചേര്‍ത്തുപിടിക്കും.അതായത് നാമിപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നതിനര്‍ത്ഥം ആരൊക്കെയോ എപ്പോളൊക്കെയോ ഓരോ നുള്ള് നുറുങ്ങുവെട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് അല്ലായിരുന്നെങ്കില്‍ നമ്മളെന്നേ അന്തകാരത്തില്‍ വീണു പോയേനെ!

അങ്ങനെയാണ് ഞാന്‍ സിറ്റിലൈറ്റ്‌സിലേക്കെത്തുന്നത്.
എന്റെയീ ചാനല്‍ നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുമെന്ന് എനിക്കറിയാം.
എങ്കിലും എനിക്കൊരു അഭ്യര്‍ത്ഥനയേയുള്ളൂ നിങ്ങള്‍ക്ക് ഒഴിവു കിട്ടുമ്പോള്‍ എന്നെ ഓര്‍മ്മവരുകയാണെങ്കില്‍ എന്റെ ചാനല്‍ നിങ്ങള്‍ കാണണം. വിഡിയോ ഡയറിയെന്ന നിലയില്‍ എല്ലാ ദിവസവും പുതിയവ ചെയ്യണമെന്നാണ് ആഗ്രഹം. സാധ്യമാകുമോ എന്നറിയില്ല.
നിങ്ങള്‍ക്കേവര്‍ക്കും സര്‍വേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ!

Abin Sunny

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

1 hour ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

1 hour ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

2 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

3 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

4 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

5 hours ago