മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളില്‍ ഒന്നാണ് കുടുംബ വിളക്ക്. കഴിഞ്ഞ കുറേ മാസങ്ങളായി മലയാളികള്‍ ഏറ്റവുമധികം കാണുന്ന പരിപാടി എന്ന റെക്കോര്‍ഡ് ഈ സീരിയലിന്റെ പേരിലാണ്. സീരിയലിലെ ജനപ്രിയമായ കഥാപാത്രങ്ങളിലൊന്നാണ് വേദിക. ശരണ്യ ആനന്ദ് എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശരണ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസം ആയിരുന്നു നടന്നത്. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഈ വാര്‍ത്ത സ്വീകരിക്കപ്പെട്ടിരുന്നു. താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ ഇവരുടെ ഹണിമൂണ്‍ ഫോട്ടോഷൂട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ നവംബര്‍ ആദ്യമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ഗുരുവായൂര്‍ കണ്ണന്റെ നടയില്‍ ശരണ്യയെ താലി ചാര്‍ത്തിയത് മനേഷ് രാജന് നാരായണനായിരുന്നു. ഇ
മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ പട്ടാള കഥ പറഞ്ഞ ചിത്രം ബിയോണ് ദി ബോര്‍ഡര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ശരണ്യ ആനന്ദ്. പിന്നീട് സിനിമകളിലും സീരിയലുകളിലുമായി താരം തിളങ്ങി.
ആകാശ ഗംഗ, മാമാങ്കം തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ച താരം ബി.എസ്.സി നഴ്സിങ് കഴിഞ്ഞ് കൊറിയോഗ്രഫിയിലൂടെയും മോഡലിങ്ങിലൂടെയുമാണ് സിനിമയില്‍ തുടക്കമിട്ടത്. ഇപ്പോഴിതാ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് ശരണ്യ ആനന്ദ്. വേദിക ഒരു നെഗറ്റീവ് കഥാപാത്രമാണ് എന്ന ഞാന്‍ വിശ്വസിക്കുന്നില്ല എന്നാണ് ശരണ്യ പറയുന്നത്.
പ്രണയത്തിനു വേണ്ടി പോരാടുന്ന ഒരു സാധാരണ സ്ത്രീ മാത്രമായിരുന്നു അവള്,
വിവാഹിതനായ ഒരാളിനോട് അവള് പ്രണയത്തിലായി. എങ്കിലും, ഒരുപാട് തവണ സിദ്ധാര്‍ത്ഥിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് വേദിക ശ്രമിച്ചിരുന്നു. എന്നാല്‍, സുമിത്രയുമായുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി സിദ്ധാര്‍ത്ഥിന് ആ ബന്ധം തുടര്‍ന്നത്. ശരണ്യ പ്രതികരിക്കുന്നു.
സുമിത്രയുടെ അധിക്ഷേപങ്ങള്‍ കാരണമാണ് അവള് ഒരു പ്രതികാര ഭാവം സ്വീകരിച്ചത്. കുറച്ചു സ്ട്രോങ്ങ് ആയ ഒരു വില്ലത്തി വേണ്ടേ നായികയെ ഡബിള്‍ സ്ട്രോങ്ങ് ആക്കാന്‍,’കുറച്ചൊക്കെ വില്ലത്തരം ഈ കഥാപാത്രത്തിന് ഉണ്ടാകും- ശരണ്യ പറഞ്ഞു നിര്‍ത്തി