നടന് സുശാന്ത് സിംഗിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇന്നും ആരാധകര്‍ക്ക് ഒരു വേദനയാണ്. 2020 ജൂണ്‍ 14ന് ആണ് നടനെ മുംബൈയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.
2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്ത് തന്നെയായിരുന്നു നടന്റെ മരണം. ഇപ്പോള്‍ നടി സാറ അലി ഖാന് സുശാന്തിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്.
2018 ല്‍ കേദര്‍നാഥ് എന്ന സിനിമയിലൂടെയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുത് ആയിരുന്നു ചിത്രത്തിലെ നായകന്. ഇപ്പോള്‍ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സാറ.
അഭിഷേക് കപൂര്‍ ആയിരുന്നു കേദര്‍നാഥ് സംവിധാനം ചെയ്തത്. 2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മന്‍സൂര്‍ എന്ന മുസ്ലീം യുവാവിന്റെയും മുക്കു എന്ന ഹിന്ദു യുവതിയുടെയും പ്രണയമായിരുന്നു ചിത്രം പറഞ്ഞത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചതും. സിനിമയിലെ പാട്ടുകളും വിഷ്വല്‍സുമെല്ലാം പ്രേക്ഷക മനം കവര്‍ന്നിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഹൃദയം തൊടുന്ന ഒരു കുറിപ്പും സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
നാല് വര്‍ഷം മുന്‍പ് എന്റെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞു. ഇത് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു, ഒരുപക്ഷേ എപ്പോഴും ആയിരിക്കും. 2017 ഓഗസ്റ്റിലേക്ക് തിരികെ പോകാനും, ഈ സിനിമയുടെ ഓരോ രംഗവും വീണ്ടും ചിത്രീകരിക്കാനും ഓരോ നിമിഷവും പുനരുജ്ജീവിപ്പിക്കാനും, സംഗീതം, സിനിമകള്‍, പുസ്തകങ്ങള്‍, ജീവിതം, അഭിനയം, നക്ഷത്രങ്ങള്‍, ആകാശം എന്നിവയെക്കുറിച്ച് സുശാന്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും, ഓരോ സൂര്യോദയത്തിന് സാക്ഷിയാകാനുമായി ഞാന്‍ എന്തും ചെയ്യും. സൂര്യാസ്തമയവും ചന്ദ്രോദയവും, നദിയുടെ ശബ്ദം കേള്‍ക്കാനും, മാഗിയുടെയും കുര്ക്കുറയുടേയും രുചി ആസ്വദിക്കാനും, നാല് മണിക്ക് എഴുന്നേറ്റു തയ്യാറെടുക്കുന്നതിനും, വീണ്ടും മുക്കു ആവുക. ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാനുള്ളത് തന്നതിന് നന്ദി. ജയ് ബോലെനാഥ്. എനിക്കറിയാം സുശാന്ത് ഇപ്പോഴും അവന്റെ പ്രിയപ്പെട്ട ചന്ദ്രനരികിലുണ്ടെന്ന് എന്നാണ് സാറ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.