മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സ്വാന്തനം. ഇതിലെ ശിവന് എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്, അതുപോലെ അപ്പു എന്ന കഥാപാത്രത്തിനും. കഴിഞ്ഞദിവസം സ്വാന്തനം വീട്ടില്‍ നടന്ന ചില സംഭവങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുന്ന ആളാണ് അപ്പു, പലപ്പോഴും മുഖം നോക്കാതെ അപ്പു പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു സംഭവം തന്നെയാണ് ഉണ്ടായിരിക്കുന്നത്.
ഗുണ്ടകളെ വിട്ട് ഹരിയെ വിളിപ്പിച്ച് രാജേശ്വരി തല്ലിച്ച വിവരവും, അതിനെ തുടര്‍ന്ന് ശിവന് തിരിച്ച് തല്ലിയതും എല്ലാം അപ്പുവിന് വിഷമമാവും എന്ന് കരുതി ബാലനും അനിയമ്മാരും ദേവിയും പറഞ്ഞിരുന്നില്ല. എന്നാല്‍ ജയന്തി ഈ വിവരം രാജേശ്വരിയില്‍ നിന്ന് അറിഞ്ഞ് നേരെ അപ്പുവിനെ വിളിച്ച് പറയുന്നതോടെയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്.
ഇന്ന് നേരെ അമരാവതിയിലേക്ക് പോകുന്ന അപ്പുവിനെയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. അപ്പുവിന്റെ ആ വരവിനും ബാക്ക്ഗ്രൗണ്ട് മ്യൂസിയ്ക്കിനും ആണ് പ്രേക്ഷകരുടെ ആദ്യത്തെ കൈയ്യടി. പിന്നീട്, തമ്പി പോലും വാ തുറക്കാന്‍ മടിയ്ക്കുന്ന രാജേശ്വരിയ്ക്ക് മുന്നില്‍ എതിര്‍ത്ത് സംസാരിക്കുന്ന അപ്പുവിനെ കാണാം. ദേഷ്യം വന്ന് അപ്പുവിനെ തല്ലാന്‍ വരുന്ന രാജേശ്വരിയെ തമ്പി തടയുന്നതും ഇന്നത്തെ എപ്പിസോഡില്‍ ഉണ്ട്.