മലയാളികളെ ഒന്നടങ്കം നിക്കർ കഴുക്കാൻ പഠിപ്പിച്ച ശങ്കരനെ ഓർക്കുന്നുണ്ടോ. ദിവസങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഇരുത്തം വന്ന വ്ലോഗറുടെ ഭാവത്തോടെ തുടങ്ങിയ ശങ്കരനെ ഇന്ന് മൂന്നു ലക്ഷത്തിലധികം സബ്സ്ക്രൈബേസ് ഉള്ള യൂട്യൂബ് ചാനലിനു ഉടമയാണ്. ശങ്കരൻ എന്ന് എല്ലാവരും വിളിക്കുന്നുണ്ടെങ്കിലും യഥാർത്ഥ പേര് നിതിൻ എന്നാണ്. ഒരു വ്ലോഗ് തുടങ്ങിയപ്പോൾ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേരിൽ തുടങ്ങാം എന്ന തീരുമാനം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ശങ്കരനെ വ്യത്യസ്ഥനാക്കി.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബന്റെയും രമേശ് പിഷാരടിയുടെയും കൂടെ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്ന ശങ്കരൻന്റെ വീഡിയോ ആണ്. ഡിസംബർ 19നും 20നും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ ഭാഗമായുള്ള യാത്രയായിരുന്നോ ഇത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. വ്ലോഗർമാരും സിനിമയിൽ അഭിനയിക്കുന്ന ഈ കാലത്ത് ശങ്കരനും സിനിമയിലഭിനയിക്കാൻ ചാൻസ് ഉണ്ട്. ചുരുക്ക കാലം കൊണ്ടാണ് ശങ്കരൻ ആരാധകരുടെ മനസ്സിൽ ഇടംനേടിയത്.
സാങ്കേതികമായ ഉള്ള സഹായങ്ങൾ ചെയ്യാൻ ശങ്കരന്റെ ചേട്ടൻമാർ കൂടെയുണ്ടെങ്കിലും കണ്ടു ഉണ്ടാക്കുന്നതും അവതരിപ്പിക്കുന്നതും എല്ലാം ശങ്കരൻ തന്നെയാണ്. സൂപ്പർഹിറ്റായ ശങ്കരന്റെ വീഡിയോയ്ക്ക് കമന്റും ലൈക്കുമായി സംവിധായകൻ ആഷിക് അബുവും നടൻ കാളിദാസ് ജയറാമും എത്തിയപ്പോൾ ശങ്കരൻ ചെറിയൊരു സ്റ്റാറായി. ലോക്ഡൗൺ കാലത്ത് ശങ്കരൻ തുടങ്ങിയ പരിപാടിക്ക് എല്ലാ സഹകരണവുമായി കുടുംബം കൂടെയുണ്ട്. പഠനത്തിൽ മിടുക്കൻ അല്ലെങ്കിലും അധ്യാപകരുടെ കണ്ണിലുണ്ണിയാണ് ശങ്കരൻ.