നടി സാനിയ ഇയ്യപ്പന്റെ വരവും പ്രശസ്തിയും വളരെ വേഗത്തില്‍ ആയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സാനിയക്ക് കഴിഞ്ഞു. ട്രോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായകന്മാര്ക്കൊപ്പം തകര്‍ത്ത് അഭിനയിക്കുകയായിരുന്നു. ഈ അടുത്ത് റിലീസ് ചെയ്ത നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ സാനിയക്ക് സാധിച്ചു. താരത്തിന്റെ ഏറ്റവും ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രം ദ പ്രീസ്റ്റിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആണ് നടി.
ലോക്ഡൗണ്‍ സമയം ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ട് നടത്തിയ നടിമാരിലൊരാളാണ് സാനിയ. എന്നാല്‍ പലപ്പോഴും സാനിയ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ വന്നിരുന്നു. അമിതമായ ശരീര പ്രദര്‍ശനം എന്നാണ് ട്രോളന്മാരും വിമര്‍ശകരും പറയുന്നത്. എന്നാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട് താരം. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഇത്തവണയും വേറിട്ട ലുക്ക് തന്നെയാണ് സാനിയ തിരഞ്ഞെടുത്തത്.
ഡി ഫോര്‍ ഡാന്‍സിലൂടെ തുടക്കം കുറിച്ച്, ഇന്നത്തെ മുന്‍നിര നായികന്മാര്‍ക്കൊപ്പം എത്താന്‍ സാനിയയ്ക്ക് കഴിഞ്ഞു. ഇതിനിടെ തന്റെ ഡാന്‍സ് വീഡിയോകളും സാനിയ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട് സെക്ഷനുകള്‍ മുടക്കാറില്ല.
കോളേജ് പശ്ചാതലത്തിലൊരുക്കിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികവേഷത്തിലൂടെയാണ് സാനിയ വൈറലായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം ട്രോളന്മാര് ഏറ്റെടുത്തതോടെ വൈറലാക്കുകയും ചെയ്തു. പിന്നീട് ആ ട്രോളുകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ അത് തന്റെ കരിയറിന്റെ ഒരു നല്ല തുടക്കം ആയിരുന്നു. തുടര്‍ന്ന് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും നടിക്ക് കഴിഞ്ഞു.