മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് സാനിയ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു സാനിയ. ഈ പരിപാടിയിലെ ജനപ്രിയ പ്രകടനത്തെ തുടർന്നാണ് സാനിയ സിനിമാ രംഗത്തേക്ക് കടക്കുന്നത്.
ക്വീൻ എന്ന മലയാള ചിത്രത്തിലൂടെയാണ് സാനിയ സിനിമാലോകത്ത് അരങ്ങേറുന്നത്. ചിന്നു എന്ന കഥാപാത്രത്തെയായിരുന്നു സാനിയ ക്വീൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. വളരെ ഏറെ ജനപ്രിയമായ കഥാപാത്രമായിരുന്നു ഇത്. തുടർന്ന് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു സാനിയ. ചെറുതും വലുതുമായ ഒട്ടേറെ മലയാള സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ സാനിയ അവതരിപ്പിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ താരമാണ് സാനിയ ഇയ്യപ്പൻ. തന്നെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ സാനിയ ഇയ്യപ്പൻ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാരുണ്ട്. ഇപ്പോൾ സാനിയ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്ന കമൻറ് ആണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
“ഏഷ്യൻ പെയിൻറ് പരസ്യം ആണോ ഇത്?” എന്നായിരുന്നു വന്ന ചൊറി കമൻറ്. ഈ കമൻ്റിന് ആണ് സാനിയ കിടിലൻ മറുപടി നൽകിയത്. “ഹഹഹ, ഫ്രഷ് ഫ്രെഷെയ്” എന്നായിരുന്നു സാനിയ മറുപടി നൽകിയത്. കരിക്കിൻ്റെ ഏറ്റവും ജനപ്രിയമായ ഒരു വീഡിയോയിലെ ഹിറ്റ് ഡയലോഗ് ആണ് ഇത്. എന്തായാലും ചിത്രങ്ങളും കമൻ്റും ഒരുപോലെ വൈറലായിരിക്കുകയാണ്.