Social Media

വിവാഹം അവിടെ വെച്ച് മതി; ഒടുവില്‍ വെളിപ്പെടുത്തി നടി സാനിയ ഇയ്യപ്പന്‍

അഭിനയവും നൃത്തവും ഒരു പോലെ കൊണ്ടുപോവുന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാനും സാനിയക്ക് കഴിഞ്ഞു. കോളേജ് പശ്ചാതലത്തിലൊരുക്കിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികവേഷത്തിലൂടെയാണ് സാനിയ വൈറലായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ വൈറലാക്കുകയും ചെയ്തു. പിന്നീട് ആ ട്രോളുകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇത് തന്റെ കരിയറിന്റെ ഒരു നല്ല തുടക്കം ആയിരുന്നു. തുടര്‍ന്ന് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും നടിക്ക് കഴിഞ്ഞു.

- Advertisement -

സിനിമയും നൃത്തവും കൂടാതെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും നടി ആരാധകരിലേക്ക് എത്താറുണ്ട്. എന്നാല്‍ ചില ചിത്രങ്ങളൊക്കെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് വരുന്നതും പതിവായിരുന്നു. ആദ്യ മൊക്കെ ഇത്തരം കമന്റ് സാനിയയെ വിഷമിപ്പിച്ചെങ്കിലും പിന്നീട് അതൊക്കെ ആസ്വദിക്കുകയാണെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് എന്ത് കമന്റ് വന്നാലും അത് നടിയെ ബാധിക്കില്ല. ഇപ്പോള്‍ മലയാള സിനിമയില്‍ തിരക്കുള്ള ഒരു നടി കൂടിയാണ് താരം. കുറഞ്ഞ സമയത്തിനുള്ളില്‍ മലയാളത്തിലെ സൂപ്പര്‍ ഹീറോകളുടെ കൂടെ അഭിനയിക്കാന്‍ സാനിയക്ക് കഴിഞ്ഞു.

ഇപ്പോള്‍ പ്രായം 19 ആയിട്ടുള്ളു സാനയക്ക്. എന്നാല്‍ സിനിമയില്‍ കയറിയാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്ത താരങ്ങളുടെ കൂട്ടത്തില്‍ തന്നെപെടുത്തേണ്ട എന്ന് തെളിയിച്ചിരിക്കുകയാണ് താരം. വിവാഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാട് തനിക്ക് ഉണ്ടെന്ന് നടി നേരത്തെ തന്നെ പറഞ്ഞിരുന്നു.

സ്വപനം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ടീനേജ് കടന്നിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാന്‍ സ്വപ്നം കണ്ട് കഴിഞ്ഞു. ഡെസ്റ്റിനേഷന്‍ വെഡിങ്ങ് ആയിരിക്കും. ഗ്രീസില്‍ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗ്രീസില്‍ വെച്ചാകുമ്പോള്‍ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെര്‍ഫെക്ട് കോംപിനേഷന്‍ ആയിരിക്കും. അയ്യോ പയ്യന്റെ കാര്യം മറന്ന് പോയി. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം താരം പറയുന്നു.

Anusha

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

5 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

7 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

8 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

9 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

9 hours ago