സൗത്ത് ഇന്ത്യയുടെ പ്രിയനടിമാരില്‍ ഒരാളാണ് സാമന്ത. തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ശാകുന്തളമാണ്. മലയാളി താരം ദേവ് മോഹനാണ് ചിത്രത്തില്‍ നായകനാകുന്നത്.
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നടന്ന പ്രമോഷന് പരുപാടിക്കിടെ മലയാള താരങ്ങളെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വാര്‍പ്പുമാതൃകകളെ ഭേദിക്കാനും കാണികളെ അമ്പരപ്പിക്കാനും അപാരമായ കഴിവുള്ളവരാണ് മലയാളത്തില്‍ നിന്നുള്ള താരങ്ങളെന്നാണ് സാമന്തയുടെ പറയുന്നത്.
മലയാളസിനിമയിലെ നടന്മാര്ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ മറ്റുഭാഷാ നടന്മാരില് നിന്ന് എന്ത് വ്യത്യാസമാണ് അനുഭവപ്പെട്ടത് എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി സാമന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മലയാള താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കുന്നത് ഒരു ആക്ടിങ് സ്കൂളില്‍ പഠിക്കുന്നതുപോലെയാണ്. ഭൂരിഭാഗം പേര്‍ക്കും അസാമാന്യ കഴിവാണുള്ളത്. അതുകൊണ്ട് തന്നെ മലയാളസിനിമയോട് അസൂയ തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.
‘ഒരു മലയാളതാരത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആക്ടിങ് സ്കൂളില്‍ പോകുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. അവര്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും. ഫഹദ് ഫാസിലിനെ ഉദാഹരണമായെടുത്താല്‍ നിങ്ങള്‍ മനസില്‍ കാണുന്ന കാര്യമായിരിക്കില്ല അദ്ദേഹം ചെയ്യുക.
മലയാളത്തിലെ ഒരുവിധത്തില്‍പ്പെട്ട നടന്മാര്ക്കെല്ലാം അങ്ങനെയൊരു കഴിവുണ്ട്. അത് വളരെ പ്രചോദനം നല്കുന്ന കാര്യമാണ്. നടിമാരുടെ കാര്യവും അങ്ങനെതന്നെ.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മൂന്ന് മലയാള താരങ്ങളാണ് സാമന്തയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ളത്. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും, യശോദയില്‍ ഉണ്ണി മുകുന്ദനും, പുതിയ ചിത്രമായ ശാകുന്തളത്തില്‍ ദേവ് മോഹനുമാണ് സാമന്തയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള മലയാള താരങ്ങള്‍.
ശാകുന്തളം സിനിമയില്‍ ‘ദുഷ്യന്തനാ’യാണ് ദേവ് വേഷമിടുന്നത്. ഗുണശേഖര്‍ ആണ് ‘ശാകുന്തളം’ സംവിധാനം ചെയ്തിരിക്കുന്നത്.’ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.
അല്ലു അര്‍ഹ, സച്ചിന് ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗുണ ടീം വര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുഗു ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.